scorecardresearch

KEAM Result 2019: കീം 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

KEAM Result 2019 Declared Today @ceekerala.gov.in: റാങ്ക് ലിസ്റ്റിന്റെ കാലാവധി നിശ്ചിത സമയത്തിനുള്ളില്‍ തീരുകയും ചെയ്യും.

KEAM Result 2019 Declared Today @ceekerala.gov.in: റാങ്ക് ലിസ്റ്റിന്റെ കാലാവധി നിശ്ചിത സമയത്തിനുള്ളില്‍ തീരുകയും ചെയ്യും.

author-image
WebDesk
New Update
KEAM Result 2019, Kerala Engineering Architecture Medical Result 2019

CEE Declared KEAM Result 2019 Today: തിരുവനന്തപുരം: എഞ്ചിനിയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ കീം(KEAM 2019)ന്റെ ഫലം പ്രഖ്യാപിച്ചു. കമ്മീഷന്‍ ഫോര്‍ എന്‍ട്രന്‍സ് എക്‌സാമിനേഷനാണ് കേരള എഞ്ചിനിയറിങ് ആര്‍ക്കിടെക്ചര്‍ മെഡിക്കല്‍ 2019ന്റെ ഫലം പ്രഖ്യാപിച്ചത്. ഫലമറിയാന്‍ cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Advertisment

എഞ്ചിനിയറിങ്/ഫാര്‍മസി പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കീം ആപ്ലിക്കേഷന്‍ നമ്പറും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുകയും റിസല്‍ട്ട് അറിയുകയും ചെയ്യാം.

കീം വഴി എഞ്ചിനീയറിങ്, ആര്‍കിടെക്ചര്‍, ബി.ഫാം, എംബിബിഎസ്, ബിഡിഎസ്, ആയുര്‍വേദ, ഹോമിയോപതി, സിദ്ദ, യുനാനി, അഗ്രികള്‍ച്ചര്‍, ഫോറസ്റ്റ്രി, വെറ്റിനറി, ഫിഷറീസ് എന്നീ കോഴ്‌സുകള്‍ക്കാണ് അഡ്മിഷന്‍ ലഭിക്കുക.

കീം 2019 പരീക്ഷാ ഫലം

എഞ്ചിനീയറിങ് കോഴ്‌സുകള്‍, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകള്‍, എംബിബിഎസ്/ബിഡിഎസ്/ബിച്ച്എംഎസ്/ബിഎസ്എംഎസ്/ബിയുഎംഎസ്, അഗ്രികള്‍ച്ചര്‍, വെറ്റിനറി, ഫോറെസ്റ്റ്രി, ഫിഷറീസ്, ബിഎഎംഎസ്, ബിഫാം എന്നീ കോഴ്‌സുകളുടെ റാങ്ക് ലിസ്റ്റ് വെവ്വേറെയായി തന്നെ പ്രസിദ്ധീകരിക്കും.

റാങ്ക് ലിസ്റ്റിന്റെ കാലാവധി നിശ്ചിത സമയത്തിനുള്ളില്‍ തീരുകയും ചെയ്യും.

Advertisment

എഞ്ചിനിയറിങ് റാങ്ക് ലിസ്റ്റിന്റെ വാലിഡിറ്റി 2019 ഓഗസ്റ്റ് 15ന് അവസാനിക്കും.

ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ് വാലിഡിറ്റി 2019 ഓഗസ്റ്റ് 15ന് അവസാനിക്കും.

എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളുടെ റാങ്ക് ലിസ്റ്റിന്റെ വാലിഡിറ്റി 2019 ഒക്ടോബര്‍ 31ന് അവസാനിക്കും.

ആയുര്‍വേദ റാങ്ക് ലിസ്റ്റിന്റെ വാലിഡിറ്റി 2019 ഒക്ടോബര്‍ 31ന് അവസാനിക്കും.

ബി.ഫാം കോഴ്‌സിന്റെ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2019 ഓഗസ്റ്റ് 15ന് അവസാനിക്കും.

Exam Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: