scorecardresearch

Latest News

സിബിഎസ്ഇ അടുത്ത വർഷം മുതൽ വീണ്ടും ഒറ്റ ബോർഡ് പരീക്ഷയിലേക്ക്

പത്താം ക്ലാസ്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ രണ്ട് ഘട്ടങ്ങളായി നടത്തുന്നത് ഈ വർഷം മാത്രമായിരിക്കും

CBSE, Plus Two Exam

ന്യൂഡൽഹി: സിബിഎസ്ഇ അടുത്ത അധ്യയന വർഷം മുതൽ കോവിഡിന് മുൻപത്തെ പോലെ ഒറ്റ ബോർഡ് പരീക്ഷയാക്കാൻ തീരുമാനിച്ചു. അതായത് പത്താം ക്ലാസ്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ രണ്ട് ഘട്ടങ്ങളായി നടത്തുന്നത് ഈ വർഷം മാത്രമായിരിക്കും.

2021-22 അധ്യയന വർഷത്തിലാണ് സിബിഎസ്ഇ രണ്ട് ടേമുകകളായി പരീക്ഷ നടത്താൻ തീരുമാനിച്ചത്. ഒന്നാം ടേം ബോർഡ് പരീക്ഷകൾ കഴിഞ്ഞ വർഷം നവംബർ-ഡിസംബർ മാസങ്ങളിൽ നടന്നിരുന്നു, അതേസമയം രണ്ടാം ടേം പരീക്ഷകൾ ഏപ്രിൽ 26 ന് ആണ് ആരംഭിക്കുക. രണ്ടാം ടേം പരീക്ഷകൾക്ക് കൂടുതൽ വെയിറ്റേജ് നൽകുമെന്നാണ് അറിയുന്നത്.

കോവിഡിന്റെ രണ്ടാം തരംഗത്തെത്തുടർന്ന് 2020-21 അധ്യയന വർഷത്തേക്കുള്ള ബോർഡ് പരീക്ഷകൾ റദ്ദാക്കേണ്ടി വന്നതിനെ തുടർന്നായിരുന്നു തീരുമാനം. മുൻ പരീക്ഷകളിലെയും പ്രായോഗിക പരീക്ഷകളിലെയും ഇന്റേണൽ മൂല്യനിർണ്ണയത്തിലെയും സ്കോറുകൾ അടിസ്ഥാനമാക്കിയാണ് മാർക്ക് നൽകിയിരുന്നത്.

സ്‌കൂളുകളിൽ നിന്നുള്ള പ്രാതിനിധ്യം ലഭിച്ചതിന് ശേഷമാണ് ഏകീകൃത പരീക്ഷാ രീതി പുനഃസ്ഥാപിക്കാൻ ബോർഡ് തീരുമാനിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. “രണ്ട് ടേമുകളായുള്ള പരീക്ഷ രീതി തുടരുമെന്ന് സിബിഎസ്ഇ ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. അത് ഒറ്റത്തവണത്തേക്കായിരുന്നു. സ്കൂളുകൾ ഇപ്പോൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നതിനാൽ, ഒറ്റ പരീക്ഷ രീതിയിൽ ഉറച്ചുനിൽക്കാനാണ് തീരുമാനം,” ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, സിലബസിന്റെ കാര്യത്തിൽ കഴിഞ്ഞ രണ്ട് വർഷവും 30 ശതമാനം കുറച്ചത് തുടരും. “യുക്തിവൽക്കരണത്തിന്റെ വിശദാംശങ്ങൾ NCERT ഞങ്ങൾക്ക് അയയ്ക്കും, അതിന്റെ അടിസ്ഥാനത്തിൽ ഒരു പ്രഖ്യാപനം നടത്തും. നിലവിലുള്ള പുസ്‌തകങ്ങൾ ഉപയോഗിച്ച് സ്‌കൂളുകൾക്ക് കുറച്ച സിലബസ് പഠിപ്പിക്കാനാകും,” ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read: KEAM 2022: കേരള എൻജിനീയറിങ് മെഡിക്കൽ എൻട്രൻസ്; നാളെ മുതൽ അപേക്ഷ നൽകാം

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Cbse to restore single board exam next year