ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിൾ ജനുവരിയിൽ പ്രസിദ്ധീകരിക്കും. ടൈംടേബിൾ ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്നാണ് ചില മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ ടൈംടേബിൾ ജനുവരി കഴിയുന്നതിനു മുൻപ് പ്രസിദ്ധീകരിക്കുമെന്നാണ് ബോർഡ് ചെയർപേഴ്സൺ അനിത കർവാൾ അറിയിച്ചത്.
”സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ ടൈംടേബിൾ ജനുവരി ആദ്യവാരം പ്രസിദ്ധീകരിക്കും. ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in ൽനിന്നും വിദ്യാർഥികൾക്ക് ടൈംടേബിൾ ഡൗൺലോഡ് ചെയ്യാം” അനിത കർവാൾ പറഞ്ഞു. സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ ഫെബ്രുവരിയിൽ തുടങ്ങുമെന്നും അവർ പറഞ്ഞു. കഴിഞ്ഞ വർഷം മാർച്ച് ആദ്യവാരത്തിൽനിന്നും ഫെബ്രുവരി 21 ലേക്ക് ബോർഡ് പരീക്ഷകൾ മാറ്റിയിരുന്നു.
Read More: സിബിഎസ്ഇ 10, 12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
സിബിഎസ്ഇ അടുത്തിടെ 10, 12 ക്ലാസിലെ പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചിരുന്നു. 2020 ജനുവരി 1 മുതൽ ഫെബ്രുവരി 7 വരെയാണ് പരീക്ഷ. പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ cbse.nic.in പോർട്ടലിൽ ലഭ്യമാണ്.
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ മാർക്ക് ഘടന പ്രസിദ്ധീകരിച്ചിട്ടുണ്ട്. 12-ാം ക്ലാസിൽ ജയത്തിനു തിയറി പരീക്ഷയിലും പ്രാക്ടിക്കൽ/ഇന്റേണൽ അസസ്മെന്റ് പരീക്ഷയിലും 33% മാർക്കും ഓരോ വിഷയത്തിനും മൊത്തത്തിൽ 33% മാർക്കും വേണം. 10-ാ ക്ലാസുകാർക്ക് തിയറി, പ്രാക്ടിക്കൽ പരീക്ഷകൾക്കാകെ 33% മാർക്ക് മതി.