CBSE Class 10, 12 Term 1 Board Exam 2022 Result: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ടേം-1 ക്ലാസ് 10, 12 ബോർഡ് പരീക്ഷകളുടെ ഫലം ഉടൻ പുറത്തിറക്കിയേക്കും. ഫലം പുറത്തിറക്കിയാൽ, വിദ്യാർത്ഥികൾക്ക് അവരുടെ സ്‌കോർകാർഡുകൾ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, cbseresults.nic.in എന്നിവയിൽ പരിശോധിക്കാനാകും.
ഫലം പരിശോധിക്കാൻ, വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അവരുടെ സ്കൂൾ നമ്പർ, റോൾ നമ്പർ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യണം. വെബ്‌സൈറ്റിനൊപ്പം ഡിജിലോക്കർ ആപ്പിലും digilocker.gov.in എന്ന വെബ്‌സൈറ്റിലും സ്‌കോർകാർഡുകൾ ലഭ്യമാകും.
Steps to download CBSE Class 10, 12 Term 1 Board Exam 2022 Result: ഫലം ഡൗൺലോഡ് ചെയ്യുന്നതിനുള്ള മാർഗം
സ്റ്റെപ്പ് 1: സിബിഎസ്ഇ വെബ്സൈറ്റ് (cbse.gov.in അല്ലെങ്കിൽ cbseresults.nic.in) സന്ദർശിക്കുക.
സ്റ്റെപ്പ് 2: ‘ക്ലാസ് 10 ക്ലാസ് 12 ടേം 1 ഫലങ്ങൾ ( ‘class 10 class 12 term 1 results’.)’ എന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 3: ലോഗിൻ വിൻഡോയിൽ റോൾ നമ്പർ, സ്കൂൾ നമ്പർ തുടങ്ങിയ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
സ്റ്റെപ്പ് 4: ഫലം സ്ക്രീനിൽ ദൃശ്യമാകും.
അതേസമയം, ടേം-2 പരീക്ഷകളുടെ 10, 12 ക്ലാസുകളിലെ സാമ്പിൾ പേപ്പറുകളും സിബിഎസ്ഇ വെബ്‌സൈറ്റിൽ പുറത്തിറക്കി. ടേം-2 ബോർഡ് പരീക്ഷകളുടെ ഔദ്യോഗിക ടൈംടേബിൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ പരീക്ഷകൾ 2022 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.