ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകൾക്കുള്ള സിലബസ് 30 ശതമാനം കുറയ്ക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം (എച്ച്ആർഡി) കേന്ദ്ര ബോർഡിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടവരിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ച ശേഷമാണ് തീരുമാനം. പലയിടങ്ങളില്‍ നിന്നായി 1,500 ലധികം നിർദ്ദേശങ്ങൾ ലഭിച്ചതായി മാനവ വിഭവശേഷി മന്ത്രി മന്ത്രി ട്വീറ്റിലൂടെ അറിയിച്ചിരുന്നു.
‘പഠനനേട്ടത്തിന്റെ പ്രാധാന്യം കണക്കിലെടുത്തും, പ്രധാന ആശയങ്ങൾ നിലനിർത്തിക്കൊണ്ടും സിലബസ് 30 ശതമാനം വരെ കുറയ്ക്കാന്‍ തീരുമാനിച്ചു. രാജ്യത്തും ലോകത്തും നിലനിൽക്കുന്ന അസാധാരണമായ സാഹചര്യം നോക്കുമ്പോൾ, പാഠ്യപദ്ധതി പരിഷ്കരിക്കാനും ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് കോഴ്സ് ലോഡ് കുറയ്ക്കാനും സിബിഎസ്ഇയോട് നിർദ്ദേശിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
സിലബസിലെ ഒഴിവാക്കപെട്ട ഭാഗങ്ങളും അതിലെ ആശയങ്ങളും അവയുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റു വിഷയങ്ങള്‍ മനസ്സിലാക്കാന്‍ ഉതകുന്ന വണ്ണം, വിദ്യാര്‍ഥികള്‍ വിശദീകരിച്ചതായി അധ്യാപകരും സ്കൂള്‍ മേധാവികളും ഉറപ്പു വരുത്തണം.
എന്നിരുന്നാലും, ഒഴിവാക്കപ്പെട്ട സിലബസ് ഭാഗങ്ങള്‍ ഇന്റേണൽ അസസ്മെന്റ്, വർഷാവസാന ബോർഡ് പരീക്ഷ എന്നിവയിലെ വിഷയങ്ങളുടെ ഭാഗമാകില്ല.
Read Here: പൗരത്വം, ദേശീയത, മതേതരത്വം പാഠഭാഗങ്ങള്‍ ഒഴിവാക്കി സിബിഎസ്ഇ സിലിബസ്