സിബിഎസ്ഇ പ്ലസ് ടു പരീക്ഷ; സംസ്ഥാനങ്ങൾ ചൊവ്വാഴ്ചയ്ക്കകം നിർദേശം സമർപ്പിക്കണം

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ചർച്ച സമവായത്തിലെത്താത്ത സാഹചര്യത്തിലാണ് തീരുമാനം

ന്യൂഡല്‍ഹി: സിബിഎസ്ഇ 12ാംക്ലാസ് പരീക്ഷാ നടത്തിപ്പ് അടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യാൻ ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

പരീക്ഷയാ നടത്തിപ്പ്, സമയ ദൈർഘ്യം എന്നിവ സംബന്ധിച്ച വിവിധ സാധ്യതകൾ യോഗത്തിൽ ചർച്ച ചെയ്തെങ്കിലും വിഷയത്തിൽ വിശാലമായ സമവായമുണ്ടിയില്ല. ഈ സാഹചര്യത്തിൽ ഇത് സംബന്ധിച്ച നിർദേശങ്ങൾ രേഖാമൂലം മെയ് 25 നകം സമർപിക്കാൻ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

മന്ത്രാലയം എല്ലാ നിർദ്ദേശങ്ങളും പരിഗണിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. എല്ലാ പരീക്ഷകളും സുരക്ഷിതമായ അന്തരീക്ഷത്തിൽ നടത്തുക എന്നതാണ് സർക്കാരിന്റെ മുൻഗണനയെന്ന് അദ്ദേഹം പറഞ്ഞു.

Also Read: സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ പ്രധാന വിഷയങ്ങൾക്ക് മാത്രമായി ചുരുക്കിയേക്കും

സിബിഎസ്ഇ രണ്ട് നിര്‍ദേശങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒന്ന്, പ്രധാന വിഷയങ്ങളുടെ പരീക്ഷ സാധരണഗതിയില്‍ അനുവദിച്ചിട്ടുള്ള പരീക്ഷ കേന്ദ്രങ്ങളില്‍ വച്ച് നടത്തണം. രണ്ടാമത്തെ നിര്‍ദേശം പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്കൂളുകളില്‍ തന്നെ പരീക്ഷയെഴുതാം. മറ്റ് സെന്ററുകളില്‍ പോകേണ്ട ആവശ്യമില്ല. ഇതിന് 45 ദിവസം എടുക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Cbse plus two examination decision today

Next Story
എസ്എസ്എൽസി മൂല്യ നിർണയം ജൂൺ 7 മുതൽ 25 വരെKerala 2020 SSLC, THSLC revaluation scrutiny result, Kerala 2020 SSLC revaluation scrutiny result, Kerala 2020 THSLC revaluation scrutiny result, എസ്എസ്എൽസി പുനപരിശോധന ഫലം 2020
The moderation of comments is automated and not cleared manually by malayalam.indianexpress.com