സിബിഎസ്ഇ: പരീക്ഷാ കേന്ദ്രം മാറാൻ ജൂൺ 9 വരെ അപേക്ഷിക്കാം

ജൂലൈ 1 മുതൽ 15 വരെയാണ് ശേഷിക്കുന്ന ബോർഡ് പരീക്ഷകൾ നടക്കുക. ലോക്ക്ഡൗണിനെ തുടർന്ന് നടത്താൻ കഴിയാതിരുന്ന പരീക്ഷകളാണ് ഈ തീയതികളിൽ നടക്കുക

cbse exam, ie malayalam

ന്യൂഡൽഹി: ശേഷിക്കുന്ന സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾക്കുളള പരീക്ഷാ കേന്ദ്രത്തിൽ മാറ്റം വരുത്താൻ അവസരം. മാറ്റം ആവശ്യമാണെങ്കിൽ ഇന്നു (ജൂൺ 3) മുതൽ 9 വരെ അതതു സ്കൂളുകളിൽ അപേക്ഷിക്കാമെന്ന് സിബിഎസ്ഇ അറിയിച്ചു. ജില്ല മാറേണ്ടി വന്നെങ്കിൽ മാത്രമാണ് മാറ്റം അനുവദിക്കുക. അതതു ജില്ലയ്ക്കുളളിൽ പരീക്ഷാ കേന്ദ്രം മാറ്റാനാകില്ല.

ബോർഡിന് നേരിട്ട് നൽകിയ അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷ നൽകിയവരുടെ വിവരങ്ങൾ ഇ-പരിഷത് പോർട്ടൽ വഴി സ്കൂളുകൾ 11 നകം അപ്‌ലോഡ് ചെയ്യണം. പുതിയ കേന്ദ്രങ്ങൾ അനുവദിച്ച് 16 ന് സിബിസ്ഇ മറുപടി നൽകും. 18-ാം തീയതിക്കുളളിൽ സ്കൂളുകൾ വിദ്യാർഥികളെ അറിയിക്കണം. ജൂൺ 20 മുതൽ ‘exam centre locator of CBSE’ മൊബൈൽ ആപ് വഴി വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രം പരിശോധിക്കാം. പ്ലേ സ്റ്റോറിൽനിന്നും ആപ് ഡൗൺലോഡ് ചെയ്യാം. പ്രൈവറ്റ് വിദ്യാർഥികൾക്ക് Pariksha Suvidha ആപ് വഴി അപേക്ഷിക്കാം. ഈ വിദ്യാർഥികൾക്ക് മാറ്റം അനുവദിച്ചുളള ലെറ്റർ ഡൗൺലോഡ് ചെയ്യാൻ 20 വരെ സമയം ലഭിക്കും.

Read Also: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

ജൂലൈ 1 മുതൽ 15 വരെയാണ് ശേഷിക്കുന്ന ബോർഡ് പരീക്ഷകൾ നടക്കുക. ലോക്ക്ഡൗണിനെ തുടർന്ന് നടത്താൻ കഴിയാതിരുന്ന പരീക്ഷകളാണ് ഈ തീയതികളിൽ നടക്കുക. ജൂലൈ അവസാനത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് സാധ്യത.

Read in English: CBSE pending exam 2020: Who can change exam centre and how

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Cbse pending exam centre change

Next Story
എംജി സർവകലാശാല നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 16 മുതൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express