ന്യൂഡല്‍ഹി. കോവിഡ് സാഹചര്യത്തില്‍ സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ പ്ലസ് ടു പരീക്ഷകളുടെ നടത്തുന്ന കാര്യത്തില്‍ പുതിയ തീരുമാനങ്ങളുമായി പരീക്ഷ ബോര്‍ഡുകള്‍. പരീക്ഷ റദ്ദാക്കി മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള ആലോചനയിലാണ് ബോര്‍ഡുകള്‍.
ഭൂരിഭാഗം സംസ്ഥാനങ്ങളും സമയം ചുരുക്കി പ്രധാന വിഷയങ്ങളുടെ പരീക്ഷ നടത്താം എന്ന നിലപാടിനൊപ്പമായിരുന്നു. എന്നാല്‍ കോവിഡ് ഒരു ചോദ്യ ചിഹ്നമായി അവേശിഷിക്കുന്നതിനാല്‍ പരീക്ഷ റദ്ദാക്കി മുമ്പത്തെ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നല്‍കുക എന്ന മാര്‍ഗം മുന്നിലുണ്ട്, ബോര്‍ഡ് വ്യത്തങ്ങള്‍ അറിയിച്ചു.
ഇതിനിടയില്‍ സി.ഐ.എസ്.സി.ഇ ബോര്‍ഡ് വിദ്യാര്‍ഥികളുടെ പ്ലസ് വണ്ണിലെ ശരാശരി മാര്‍ക്ക് സമര്‍പ്പിക്കാന്‍ സ്കൂളുകളോട് ആവശ്യപ്പെട്ടു. പരീക്ഷ റദ്ദാക്കുന്നതിന് മുന്നോടിയാണോ ഇത്തരമൊരും നടപടിയെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ല.
Also Read: സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ പ്രധാന വിഷയങ്ങൾക്ക് മാത്രമായി ചുരുക്കിയേക്കും
ജൂണ്‍ ഒന്നാം തിയതിയെ പരീക്ഷയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളൂ എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികളുടെ ആരോഗ്യത്തിനാണ് മുന്‍ഗണന എന്ന് വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കിയിരുന്നു. പരീക്ഷയുടെ പ്രാധാന്യം തള്ളിക്കളയാതെ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.
കോവിഡ് കാലത്ത് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം വിദ്യാര്‍ഥികളും രക്ഷിതാക്കളും ശക്തമായി ഉന്നയിച്ചതോടെ കഴിഞ്ഞ ഞായറാഴ്ച വിദ്യാഭ്യാസ മന്ത്രാലയം അടിയന്തര യോഗം വിളിച്ചിരുന്നു. പരീക്ഷ ബോര്‍ഡുകള്‍ രണ്ട് നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചത്. പ്രധാന വിഷയങ്ങളുടെ പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രത്തില്‍ വച്ച് നടത്തുക, അല്ലെങ്കില്‍ സമയം ചുരുക്കി വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്കൂളില്‍ തന്നെ പരീക്ഷ എഴുതാം.