CBSE 12th Board Result 2023 Declared: ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 87.33 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ ഇത്തവണ വിജയശതമാനം കുറവാണ്. വിദ്യാർത്ഥികൾക്ക് cbse.gov.in, cbseresults.nic.in, results.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാം. ഉമാംഗ് (UMANG) ആപ്പിലും ഡിജിലോക്കറിലും പരീക്ഷാ ഫലം പരിശോധിക്കാം.
ഫെബ്രുവരി 15 മുതൽ ഏപ്രിൽ 5 വരെയാണ് സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷകൾ നടന്നത്. ഏകദേശം 16.9 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.
ഓൺലൈനായി പരീക്ഷാ ഫലം ഡൗൺലോഡ് ചെയ്യേണ്ട വിധം
- ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in സന്ദർശിക്കുക
- ഹോംപേജിലെ class 12 result എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- രജിസ്ട്രേഷൻ നമ്പർ, ജനന തീയതി അടക്കമുള്ള വിവരങ്ങൾ നൽകുക
- സ്ക്രീൻ ഫലം തെളിയും
- ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക
ഉമാംഗ് (UMANG) ആപ്പിലൂടെ പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം
- പ്ലേ സ്റ്റോറിലോ ആപ് സ്റ്റോറിലോ നിന്ന് ആപ് ഡൗൺ ലോഡ് ചെയ്യുക
- ആപ്പിലെ സിബിഎസ്ഇ സെഷൻ നോക്കുക
- മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തശേഷം ലോഗിൻ ചെയ്യുക
- രജിസ്ട്രേഷൻ നമ്പർ, ജനന തീയതി അടക്കമുള്ള വിവരങ്ങൾ നൽകുക
- പരീക്ഷാ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക
കഴിഞ്ഞ വർഷം രണ്ടു ടേമുകളിലായിട്ടാണ് പരീക്ഷകൾ നടന്നത്. ആദ്യം ടേം നവംബറിലും രണ്ടാമത്തെ ടേം മേയ്, ജൂൺ മാസങ്ങളിലായും നടന്നു. 92.71 ആയിരുന്നു വിജയശതമാനം. 2021 ൽ കോവിഡിനെ തുടർന്ന് പരീക്ഷകൾ റദ്ദാക്കിയിരുന്നു.