scorecardresearch
Latest News

CBSE Class 12th Results 2023:സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം; വിജയശതമാനത്തിൽ മുന്നിൽ തിരുവനന്തപുരം ജില്ല

രണ്ടാം സ്ഥാനത്ത് ബെംഗളൂരുവും (98.64%) മൂന്നാം സ്ഥാനത്ത് ചെന്നൈയുമാണ് (97.40%)

CBSE, Class 12th Result, ie malayalam
CBSE Class 12th Result

CBSE 12th Board Result 2023 Declared: ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച് തിരുവനന്തപുരം ജില്ല. 99.91 വിജയശതമാനവുമായി ഇത്തവണയും തിരുവനന്തപുരം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ബെംഗളൂരുവും (98.64%) മൂന്നാം സ്ഥാനത്ത് ചെന്നൈയും (97.40%) നാലാം സ്ഥാനത്ത് ഡൽഹിയുമാണ് (93.24%).

ഇത്തവണ 87.33 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ ഇത്തവണ വിജയശതമാനം കുറവാണ് (-5.38). സിബിഎസ്ഇ പറയുന്നതനുസരിച്ച് കോവിഡ് വർഷങ്ങളെ അപേക്ഷിച്ച് വിജയശതമാനം ഇത്തവണ കൂടുതലാണ്. 2022 ൽ വിജയശതമാനം 92.71 ശതമാനമായിരുന്നു. 2020 ൽ 88.78, 2019 ൽ 83.40 എന്നിങ്ങനെയായിരുന്നു വിജയശതമാനം.

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം വിദ്യാർത്ഥികൾക്ക് cbse.gov.in, cbseresults.nic.in, results.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാം. ഉമാംഗ് (UMANG) ആപ്പിലും ഡിജിലോക്കറിലും പരീക്ഷാ ഫലം പരിശോധിക്കാം.

ഇത്തവണ 16,80256 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1660511പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 1450174 പേർ പരീക്ഷയിൽ വിജയിച്ചു.

ഫെബ്രുവരി 15 മുതൽ ഏപ്രിൽ 5 വരെയാണ് സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷകൾ നടന്നത്. കഴിഞ്ഞ വർഷം രണ്ടു ടേമുകളിലായിട്ടാണ് പരീക്ഷകൾ നടന്നത്. ആദ്യം ടേം നവംബറിലും രണ്ടാമത്തെ ടേം മേയ്, ജൂൺ മാസങ്ങളിലായും നടന്നു. 92.71 ആയിരുന്നു വിജയശതമാനം. 2021 ൽ കോവിഡിനെ തുടർന്ന് പരീക്ഷകൾ റദ്ദാക്കിയിരുന്നു.

2022 ൽ 14,44,341വിദ്യാർത്ഥികളാണ് സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഇതിൽ 14,44,341 പേരാണ് പരീക്ഷ എഴുതിയത്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Cbse class 12th result 2023 trivandrum best performing district