scorecardresearch
Latest News

CBSE Class 12th Result 2022: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 92.71 ശതമാനം വിജയം, തിരുവനന്തപുരം ജില്ല മുന്നിൽ

CBSE Result 2022, CBSE 10th Result 2022, CBSE 12th Result 2022, CBSE Class 10th, 12th Result 2022: എസ്എംഎസിലൂടെയും ഉമാംഗ് (UMANG) ആപ്പ് വഴിയും ഡിജിലോക്കർ വഴിയും ഫലം അറിയാം

CBSE Class 12th Result 2022: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 92.71 ശതമാനം വിജയം, തിരുവനന്തപുരം ജില്ല മുന്നിൽ

CBSE Class 12th Result 2022: ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയ ശതമാനം 92.71 ആണ്. ഔദ്യോഗിക വെബ്സൈറ്റുകളായ cbse. gov.in, cbseresults. nic.in എന്നിവ വഴി വിദ്യാർത്ഥികൾക്ക് ഫലം അറിയാം. എസ്എംഎസിലൂടെയും ഉമാംഗ് (UMANG) ആപ്പ് വഴിയും ഡിജിലോക്കർ വഴിയും ഫലം അറിയാം.

ജില്ലാ അടിസ്ഥാനത്തിൽ തിരുവനന്തപുരമാണ് മുന്നിൽ. 98.83 ശതമാനമാണ് ജില്ലയിലെ വിജയം. ബെംഗളൂരുവാണ് രണ്ടാം സ്ഥാനത്ത്, 98.16 ശതമാനം. ചെന്നൈയാണ് മൂന്നാം സ്ഥാനത്ത് (97.79 ശതമാനം).

ടേം ഒന്നിലെയും രണ്ടിലെയും വിദ്യാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഓഫ്‍ലൈൻ രീതിയിലായിരുന്നു രണ്ടു പരീക്ഷകളും നടന്നത്. ടേം ഒന്നിൽ ഒബ്ജക്ടീവ് ചോദ്യങ്ങളും ടേം രണ്ടിൽ സബ്ജക്ടീവ് ചോദ്യങ്ങളുമായിരുന്നു ഉണ്ടായിരുന്നത്.

How To Check CBSE Result 2022: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പരിശോധിക്കേണ്ട വിധം

  • ഔദ്യോഗിക വെബ്സൈറ്റായ cbse. gov.in അല്ലെങ്കിൽ cbseresults. nic.in സന്ദർശിക്കുക
  • ‘‘CBSE 12th result 2022’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • റോൾ നമ്പർ, ജനന തീയതി, സ്കൂൾ നമ്പർ എന്നിവ നൽകുക.
  • ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക.
  • സ്ക്രീനിൽ ഫലം തെളിയും
  • സേവ് ചെയ്ത് സൂക്ഷിക്കുക

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Cbse class 12th result 2022 result declared cbse gov in cbseresults nic in