സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ഇന്നു പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റുകളായ cbse. gov.in, cbseresults. nic.in എന്നിവ വഴി റോൾ നമ്പർ, ജനന തീയതി, സ്കൂൾ നമ്പർ എന്നിവ നൽകിയാൽ ഫലം അറിയാം. വിദ്യാർത്ഥികൾക്ക് എസ്എംഎസിലൂടെയും ഉമാംഗ് (UMANG) ആപ്പ് വഴിയും ഡിജിലോക്കർ വഴിയും ഫലം അറിയാം.
CBSE 12th Result 2022: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലം പരിശോധിക്കേണ്ട വിധം
- ഔദ്യോഗിക വെബ്സൈറ്റായ cbse. gov.in അല്ലെങ്കിൽ cbseresults. nic.in സന്ദർശിക്കുക
- ‘CBSE 12th result 2022’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- റോൾ നമ്പർ, ജനന തീയതി, സ്കൂൾ നമ്പർ എന്നിവ നൽകുക.
- ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക.
- സ്ക്രീനിൽ ഫലം തെളിയും
- സേവ് ചെയ്ത് സൂക്ഷിക്കുക
ഡിജിലോക്കർ ആപ്പിലൂടെയോ UMANG ആപ് വഴിയോ ഫലം വിദ്യാർത്ഥികൾക്ക് പരിശോധിക്കാം. പ്ലേ സ്റ്റോറിൽനിന്നും രണ്ടും ആപ്പുകളും ഡൗൺലോഡ് ചെയ്യാം. ആവശ്യമായ വിവരങ്ങൾ നൽകി ലോഗിൻ ചെയ്താൽ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം കാണാനാകും.