/indian-express-malayalam/media/media_files/uploads/2019/05/cbse-results-out.jpg)
Jubilant students after the Class 12 cbse results in Ludhiana. Express photo by Gurmeet singh
CBSE Class 12th result 2020: ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 88.78 ആണ് വിജയശതമാനം. കഴിഞ്ഞ വർഷം 83.40 ആയിരുന്നു വിജയശതമാനം. 12 ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ 10.59 ലക്ഷം (10,59,080) പേർ വിജയിച്ചു. പെൺകുട്ടികളാണ് പരീക്ഷയിൽ കൂടുതൽ മികവ് തെളിയിച്ചത്. 92.15 ആണ് പെൺകുട്ടികളുടെ വിജയശതമാനം, ആൺകുട്ടികളുടേത് 86.19 ആണ്.
തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തിൽ മുന്നിൽ, 97.67 ശതമാനം. ബെംഗളൂരു (97.05), ചെന്നൈ (96.17) എന്നിവയാണ് തൊട്ടുപിന്നിൽ. പട്നയിലാണ് ഏറ്റവും കുറവ് വിജയശതമാനം, 74.57. ജവഹര്‍ നവോദയ വിദ്യാലയങ്ങളിലെ 98.7 ശതമാനം വിദ്യാര്‍ഥികളും കേന്ദ്രീയ വിദ്യാലയങ്ങളിലെ 98.62 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു.
വിദ്യാർഥികൾക്ക് results.nic.in, cbseresults.nic.in and cbse.nic.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം അറിയാം.
വൈബ്സൈറ്റിൽ ഫലം എങ്ങനെ പരിശോധിക്കാം
Step 1: ഔദ്യോഗിക വെബ്സൈറ്റുകളായ cbse.nic.in, cbseresults.nic.in കാണുക
Step 2: download result link ൽ ക്ലിക്ക് ചെയ്യുക
Step 3: രജിസ്റ്റർ നമ്പർ, റോൾ നമ്പർ നൽകുക
Step 4: ഫലം സ്ക്രീനിൽ തെളിയും
Step 5: ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുക്കുക
ഫലം പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കകം തന്നെ വിദ്യാർഥികൾ കൂട്ടത്തോടെ ഫലം അറിയാൻ വെബ്സൈറ്റിലെത്തിയതോടെ ഡൗൺ ആയി. ഇങ്ങനെ വെബ്സൈറ്റിൽ ഫലം പരിശോധിക്കാൻ കഴിയാത്തവർക്ക് മൊബൈൽ വഴി ഫലം അറിയാം.
മൊബൈൽ വഴി ഫലം അറിയാൻ ചെയ്യേണ്ടത്
011- 24300699 (NIC)
011 - 28127030 (MTNL) എന്നീ നമ്പരുകളിൽ വിളിക്കുക. നിങ്ങളുടെ റോൾ നമ്പരും ജനന തീയതിയും പറയുക. ഓരോ മിനിറ്റിനും 30 പൈസ നിരക്ക് ഈടാക്കുന്നതാണ്.
ഗൂഗിളിൽ എങ്ങനെ ഫലം പരിശോധിക്കാം
Step 1: നിങ്ങളുടെ ഫോണിലോ ഡെസ്‌ക്ടോപ്പിലോ ഗൂഗിൾ/ക്രോം ടാബ് തുറക്കുക
Step 2: സെർച്ച് ബോക്സിൽ ‘CBSE 12 Result 2020’ ടൈപ്പ് ചെയ്യുക
Step 3: സെർച്ചുകളിൽനിന്നും “CBSE 12 Result 2020” തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ റോൾ നമ്പർ, ജനന തീയതി, വെരിഫിക്കേഷൻ തുടങ്ങിയ വിവരങ്ങൾ ചോദിച്ചുകൊണ്ടുളള സിബിഎസ്ഇ പേജ് തുറക്കും
Step 4: ആവശ്യമായ വിവരങ്ങൾ നൽകിയശേഷം “Check Exam Results” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ പരീക്ഷാ ഫലം കാണാനാവും.
Kerala Plus Two Result 2020: കേരള പ്ലസ്ടു: പരീക്ഷാഫലം ഓൺലൈനായി എങ്ങനെ അറിയാം
പരീക്ഷയിൽ വിജയം നേടിയ എല്ലാവരെയും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാൽ അഭിനന്ദിച്ചു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ അഭിനന്ദനം.
Dear Students, Parents and Teachers!@cbseindia29 has announced the results of Class XII and can be accessed at https://t.co/kCxMPkzfEf.
We congratulate you all for making this possible. I reiterate, Student's health & quality education are our priority.
— Dr. Ramesh Pokhriyal Nishank (@DrRPNishank) July 13, 2020
പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മൂല്യനിർണയത്തിന് ഒരേ രീതിയാണ് സ്വീകരിച്ചത്. മൂന്നിൽ കൂടുതൽ പരീക്ഷകൾ എഴുതിയ വിദ്യാർഥികൾക്ക് ഏറ്റവും മികച്ച മാർക്ക് നേടിയ മൂന്നു വിഷയങ്ങളുടെ ശരാശരി മാർക്കാണ് പരീക്ഷ റദ്ദാക്കിയ പേപ്പറുകൾക്ക് നൽകുക. മൂന്നു പരീക്ഷ മാത്രം എഴുതിയവർക്ക് ഏറ്റവും മികച്ച മാർക്കു ലഭിച്ച രണ്ടു വിഷയങ്ങൾക്കു ലഭിച്ച മാർക്കാണ് റദ്ദാക്കിയ വിഷയങ്ങൾക്കു നൽകുക. പരീക്ഷ പേപ്പറുകളുടെ മൂല്യനിർണയം ലോക്ക്ഡൗൺ സമയത്താണ് നടന്നത്. പരീക്ഷാ പേപ്പറുകൾ അധ്യാപകരുടെ വീടുകളിലെത്തിച്ചാണ് മൂല്യനിർണയം നടത്തിയത്.
Read in English: CBSE Class 12th result 2020 declared at cbseresults.nic.in LIVE UPDATES
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.