CBSE Class 12th Result 2021 Highlights: ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.37 ആണ് വിജയശതമാനം. പരീക്ഷ എഴുതിയ 12,96,318 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. പരീക്ഷ എഴുതിയ 99.67 ശതമാനം പെൺകുട്ടികളും 99.13 ശതമാനം ആൺകുട്ടികളും ജയിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ പ്ലസ് ടു പരീക്ഷ റദ്ദാക്കിയിരുന്നു. മേയ് 4 മുതൽ ജൂൺ 10 വരെ പരീക്ഷകൾ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പീന്നീട് ഈ തീരുമാനം വേണ്ടെന്നു വയ്ക്കുകയായിരുന്നു.
പരീക്ഷകൾ റദ്ദാക്കിയതിനാൽ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുക. അതേസമയം, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല.
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
- cbse.nic.in
- cbseresults.nic.in
- cbse.gov.in
എസ്എംഎസ്, ഉമാങ് (UMANG) ആപ്, ഡിജിലോക്കർ എന്നിവയിലൂടെയും ഫലം അറിയാം
65,184 വിദ്യാർഥികളുടെ പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിച്ചില്ല. ഇവരുടെ ഫലം ഓഗസ്റ്റ് 5 ന് പ്രഖ്യാപിക്കുമെന്ന് ബോർഡ് അറിയിച്ചു
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
ഡിജിലോക്കറിൽ പരീക്ഷാ ഫലം അറിയാം
17016 വിദേശ വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 17003 പേർ വിജയിച്ചു. വിജയശതമാനം 99.92
ഡൽഹിയിലാണ് വിജയശതമാനം കൂടുതൽ, 99.84 ശതമാനം. 2,91,606 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 2,91,135 പേർ വിജയിച്ചു
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ 70,004 വിദ്യാർത്ഥികൾക്ക് 95 ശതമാനത്തിൽ അധികം മാർക്ക്. 1,50,152 പേർ 90 ശതമാനം മാർക്കും നേടി.

ഈ വർഷം പരീക്ഷ എഴുതിയ 99.67 ശതമാനം പെൺകുട്ടികളും 99.13 ശതമാനം ആൺകുട്ടികളും ജയിച്ചു.
സിബിഎസ്ഇ പന്ത്രണ്ടാം പരീക്ഷ എഴുതിയ 12,96,318 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.37 ആണ് വിജയശതമാനം.
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് cbse.nic.in, cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം പരിശോധിക്കാം
ഡിജിലോക്കറിലൂടെ പരീക്ഷാഫലം പരിശോധിക്കാം
രാജ്യത്ത് കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ പ്ലസ് ടു പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷകൾ റദ്ദാക്കിയതിനാൽ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുക
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് ഫലം പ്രഖ്യാപിക്കുക