scorecardresearch

CBSE Class 12th Result 2021 Highlights: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 99.37

CBSE Class 12th Result 2021 Highlights: പരീക്ഷ എഴുതിയ 12,96,318 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി

CBSE Class 12th Result 2021 Highlights: പരീക്ഷ എഴുതിയ 12,96,318 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി

author-image
Education Desk
New Update
cbse, cbse plus two, ie malayalam

CBSE Class 12th Result 2021 Highlights: ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.37 ആണ് വിജയശതമാനം. പരീക്ഷ എഴുതിയ 12,96,318 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. പരീക്ഷ എഴുതിയ 99.67 ശതമാനം പെൺകുട്ടികളും 99.13 ശതമാനം ആൺകുട്ടികളും ജയിച്ചു.

Advertisment

രാജ്യത്ത് കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ പ്ലസ് ടു പരീക്ഷ റദ്ദാക്കിയിരുന്നു. മേയ് 4 മുതൽ ജൂൺ 10 വരെ പരീക്ഷകൾ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പീന്നീട് ഈ തീരുമാനം വേണ്ടെന്നു വയ്ക്കുകയായിരുന്നു.

പരീക്ഷകൾ റദ്ദാക്കിയതിനാൽ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുക. അതേസമയം, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല.

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

  • cbse.nic.in
  • cbseresults.nic.in
  • cbse.gov.in

എസ്എംഎസ്, ഉമാങ് (UMANG) ആപ്, ഡിജിലോക്കർ എന്നിവയിലൂടെയും ഫലം അറിയാം


  • 14:34 (IST) 30 Jul 2021
    60,000 ത്തോളം വിദ്യാർഥികളുടെ ഫലം ഓഗസ്റ്റ് 5 ന്

    65,184 വിദ്യാർഥികളുടെ പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിച്ചില്ല. ഇവരുടെ ഫലം ഓഗസ്റ്റ് 5 ന് പ്രഖ്യാപിക്കുമെന്ന് ബോർഡ് അറിയിച്ചു


  • 14:33 (IST) 30 Jul 2021
    ഡിജിലോക്കറിൽ പരീക്ഷാ ഫലം അറിയാം

    സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

    ഡിജിലോക്കറിൽ പരീക്ഷാ ഫലം അറിയാം


  • 14:30 (IST) 30 Jul 2021
    വിദേശ വിദ്യാർഥികളുടെ വിജയ ശതമാനം 99.92

    17016 വിദേശ വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 17003 പേർ വിജയിച്ചു. വിജയശതമാനം 99.92


  • 14:29 (IST) 30 Jul 2021
    വിജയശതമാനം കൂടുതൽ ഡൽഹിയിൽ

    ഡൽഹിയിലാണ് വിജയശതമാനം കൂടുതൽ, 99.84 ശതമാനം. 2,91,606 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 2,91,135 പേർ വിജയിച്ചു


  • 14:23 (IST) 30 Jul 2021
    70,000-ത്തിൽ അധികം വിദ്യാർത്ഥികൾക്ക് 95 ശതമാനം മാർക്ക്

    സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ 70,004 വിദ്യാർത്ഥികൾക്ക് 95 ശതമാനത്തിൽ അധികം മാർക്ക്. 1,50,152 പേർ 90 ശതമാനം മാർക്കും നേടി.


  • 14:23 (IST) 30 Jul 2021
    70,000-ത്തിൽ അധികം വിദ്യാർത്ഥികൾക്ക് 95 ശതമാനം മാർക്ക്

    സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ 70,004 വിദ്യാർത്ഥികൾക്ക് 95 ശതമാനത്തിൽ അധികം മാർക്ക്. 1,50,152 പേർ 90 ശതമാനം മാർക്കും നേടി.


  • 14:20 (IST) 30 Jul 2021
    കെവിയിലും സിടിഎസ്എ സ്കൂളുകളിലും നൂറുമേനി


  • 14:19 (IST) 30 Jul 2021
    കൂടുതൽ വിജയശതമാനം പെൺകുട്ടികൾക്ക്

    ഈ വർഷം പരീക്ഷ എഴുതിയ 99.67 ശതമാനം പെൺകുട്ടികളും 99.13 ശതമാനം ആൺകുട്ടികളും ജയിച്ചു.


  • 14:16 (IST) 30 Jul 2021
    12 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ജയിച്ചു

    സിബിഎസ്ഇ പന്ത്രണ്ടാം പരീക്ഷ എഴുതിയ 12,96,318 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി


  • 14:12 (IST) 30 Jul 2021
    വിജയശതമാനം 99.37

    സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.37 ആണ് വിജയശതമാനം.


  • 14:07 (IST) 30 Jul 2021
    സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

    സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് cbse.nic.in, cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം പരിശോധിക്കാം


  • 14:05 (IST) 30 Jul 2021
    സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
  • cbse.nic.in
  • cbseresults.nic.in
  • cbse.gov.in

  • 13:56 (IST) 30 Jul 2021
    സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
  • cbse.nic.in
  • cbseresults.nic.in
  • cbse.gov.in

  • 13:52 (IST) 30 Jul 2021
    ഡിജിലോക്കറിലൂടെ പരീക്ഷാഫലം, മാർക്ക് ഷീറ്റ്, സർട്ടിഫിക്കറ്റ് പരിശോധിക്കാം

    ഡിജിലോക്കറിലൂടെ പരീക്ഷാഫലം പരിശോധിക്കാം


  • 13:51 (IST) 30 Jul 2021
    ഇത്തവണത്തെ പ്ലസ് ടു പരീക്ഷ റദ്ദാക്കിയിരുന്നു

    രാജ്യത്ത് കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ പ്ലസ് ടു പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷകൾ റദ്ദാക്കിയതിനാൽ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുക


  • 13:50 (IST) 30 Jul 2021
    സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം അൽപസമയത്തിനകം

    സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് ഫലം പ്രഖ്യാപിക്കുക


  • Advertisment
    Cbse

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: