CBSE Class 10th Result 2022: ന്യൂഡൽഹി: സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയ ശതമാനം 94.40 ആണ്. ഔദ്യോഗിക വെബ്സൈറ്റുകളായ cbse. gov.in, cbseresults. nic.in എന്നിവ വഴി വിദ്യാർത്ഥികൾക്ക് ഫലം അറിയാം. എസ്എംഎസിലൂടെയും ഉമാംഗ് (UMANG) ആപ്പ് വഴിയും ഡിജിലോക്കർ വഴിയും ഫലം അറിയാം.
ജില്ലാ അടിസ്ഥാനത്തിൽ തിരുവനന്തപുരമാണ് മുന്നിൽ. 99.68 ശതമാനമാണ് ജില്ലയിലെ വിജയം. ബെംഗളൂരുവാണ് രണ്ടാം സ്ഥാനത്ത്, 99.22 ശതമാനം. ചെന്നൈയാണ് മൂന്നാം സ്ഥാനത്ത് ( 98.97 ശതമാനം). ഇത്തവണ ആകെ 2109208 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്, അതിൽ 1976668 വിദ്യാർത്ഥികൾ വിജയിച്ചു.
How To Check CBSE Result 2022: സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം പരിശോധിക്കേണ്ട വിധം
- ഔദ്യോഗിക വെബ്സൈറ്റായ cbse. gov.in അല്ലെങ്കിൽ cbseresults. nic.in സന്ദർശിക്കുക
- ‘‘CBSE 10th result 2022’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- റോൾ നമ്പർ, ജനന തീയതി, സ്കൂൾ നമ്പർ എന്നിവ നൽകുക.
- ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക.
- സ്ക്രീനിൽ ഫലം തെളിയും
- സേവ് ചെയ്ത് സൂക്ഷിക്കുക
ഇൻസ്റ്റിറ്റ്യൂഷൻ തലത്തിൽ ജെഎൻവിയാണ് (99.71%) ഇത്തവണയും ഒന്നാം സ്ഥാനത്ത്. കെവി മൂന്നാം സ്ഥാനത്താണ്. ഇത്തവണ ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണ് വിജയശതമാനത്തിൽ കൂടുതൽ. 95.21 ശതമാനമാണ് പെൺകുട്ടികളുടെ വിജയം. ആൺകുട്ടികളുടെ വിജയശതമാനം 93.80 ശതമാനമാണ്.