scorecardresearch

CBSE Class 10th Result 2021: How To Download Roll Number: സിബിഎസ്ഇ പത്താം ക്ലാസ് ഫലം; റോൾ നമ്പർ ഡൗൺലോഡ് ചെയ്യാം

CBSE Class 10th Result 2021: How To Download Roll Number: സിബിഎസ്ഇ ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ വിദ്യാർത്ഥികൾ അവരുടെ റോൾ നമ്പറുകൾ സൂക്ഷിക്കണം

cbse, cbse result, cbse result 2021, cbse result 2021 date, cbse result 2021 date and time, cbse 10th result 2021 date, cbse 12th result 2021 date and time, cbse results 2021, cbse 10th result 2021, cbse 12th result 2021, cbse board 10th result 2021, cbse board 12th result 2021, cbse result 2021 class 10, cbse result 2021 class 10, cbse,nic.in result 2021, cbseresults.nic.in result 2021, cbse board class 10 result 2021, cbse board class 12 result 2021, സിബിഎസ്ഇ, സിബിഎസ്ഇ ഫലം, ie malayalam

CBSE Board Class 10th Result 2021: How To Download Roll Number: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കില്ല. 10 -ാം ക്ലാസ് വിദ്യാർത്ഥികളുടെ ഫലം ജൂലൈ 15 -നകം പ്രസിദ്ധീകരിക്കുമെന്ന് മുൻ അറിയിപ്പുകളിൽ ബോർഡ് പറഞ്ഞിരുന്നു. പിന്നീട് ഈ തീയതി നീട്ടുകയായിരുന്നു. സിബിഎസ്ഇ ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ വിദ്യാർത്ഥികൾ അവരുടെ റോൾ നമ്പറുകൾ സൂക്ഷിക്കണം. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbse.gov.in എന്നിവയിൽ ഫലം പ്രഖ്യാപിക്കും.

വിദ്യാർത്ഥികൾക്ക് അവരുടെ ബോർഡ് റോൾ നമ്പറുകൾ പരിശോധിക്കുന്നതിനായി കഴിഞ്ഞ ആഴ്ച ‘റോൾ നമ്പർ ഫൈൻഡർ’ പോർട്ടൽ സിബിഎസ്ഇ പുറത്തിറക്കിയിരുന്നു. കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിച്ചതിനാൽ ഈ വർഷം 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ സിബിഎസ്ഇ റദ്ദാക്കിയിരുന്നു. അതിനാൽ, വിദ്യാർത്ഥികളുടെ അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കിയിരുന്നില്ല.

CBSE Class 10 roll number 2021: How to download-റോൾ നമ്പർ എങ്ങനെ ഡൗൺലോഡ് ചെയ്യാം

  1. വെബ്സൈറ്റ് സന്ദർശിക്കുക – http://www.cbse.gov.in/cbsenew/cbse.html
  2. ഹോംപേജിൽ, ‘റോൾ നമ്പർ ഫൈൻഡർ’ ( Roll number Finder) എന്നതിൽ ക്ലിക്ക് ചെയ്യുക
  3. പുതുതായി വന്ന പേജിൽ, നിങ്ങളുടെ ക്ലാസ് തിരഞ്ഞെടുക്കുക
  4. നിങ്ങളുടെ പേരും സ്കൂൾ കോഡും മാതാപിതാക്കളുടെ പേരും നൽകുക
  5. സെർച്ച് ഡാറ്റ (search data) എന്നതിൽ ക്ലിക്കുചെയ്യുക
  6. നിങ്ങളുടെ റോൾ നമ്പർ സ്ക്രീനിൽ ദൃശ്യമാകും

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Cbse class 10th result 2021 check how to download roll number