CBSE class 12 results 2020: Check result at cbseresults.nic.in, cbse.nic.in: സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷാഫലം ഇന്ന് (ജൂലൈ 15) പ്രഖ്യാപിക്കും. പതിനെട്ടു ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. ഇന്ന് ഉച്ചയോടു കൂടി ഫലം അറിയാന്‍ കഴിയും എന്നാണു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കെഷന്‍ (CBSE) അറിയിക്കുന്നത്.
Follow DHSE Kerala +2 Plus Two result 2020/CBSE Class 10th Result 2020 Live Updates Here: കേരള പ്ലസ് ടു, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലങ്ങള്‍ ഇന്ന്
CBSE Class 10th Result 2020: Websites and Apps
പരീക്ഷാഫലം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ results.nic.in, cbseresults.nic.in, cbse.nic.in എന്നിവ വഴി ഫലം അറിയാം. ഉമങ് ആപ്പ് (Umang App), bing.com, google.com എന്നിവ വഴിയും ഫലമറിയാം.
How to Check the CBSE Class 10th Result 2020 through IVRS
ഐവിആർഎസ് (ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്ട് സിസ്റ്റം) വഴി നിങ്ങളുടെ സിബിഎസ്ഇ ഫലം 2020 പരിശോധിക്കാം. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം താഴെപ്പറയുന്ന നമ്പറുകൾ ഡയൽ ചെയ്ത് നിങ്ങളുടെ റോൾ നമ്പറും ജനനത്തീയതിയും പറയുക – 24300699 (ദില്ലിയിലെ പ്രാദേശിക വരിക്കാർ), 011 – 24300699 (ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ)
CBSE Class 10th Result 2020 through SMS and email
രജിസ്റ്റർ ചെയ്യപ്പെട്ട മൊബൈല്‍ നമ്പരുകളില്‍ എസ്എംഎസ് വഴി ഫലം അയയ്ക്കും. ഇമെയിൽ ഐഡി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അവിടെയും നേരിട്ട് ലഭിക്കും. 7738299899 എന്ന മൊബൈൽ നമ്പറിൽ എസ്എംഎസ് അയച്ചാലും ഫലം ലഭിക്കും.

CBSE class 12 results 2020: Check result at cbseresults.nic.in, cbse.nic.in
CBSE class 12 results 2020: Check result at cbseresults.nic.in, cbse.nic.in: ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ പാതിവഴിയിൽ വെച്ച് നീട്ടിവെയ്ക്കുകയായിരുന്നു. ശേഷിക്കുന്ന പരീക്ഷകൾ ജൂലൈയിൽ നടത്താൻ സിബിഎസ്ഇ ബോർഡ് പദ്ധതിയിട്ടിരുന്നുവെങ്കിലും മാതാപിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ആശങ്കകൾ ഉയർന്നതിനെത്തുടർന്ന് പരീക്ഷകൾ റദ്ദാക്കുകയായിരുന്നു.
പരീക്ഷകൾ റദ്ദാക്കിയതിനാൽ, ഈ വർഷം വിദ്യാർത്ഥികളുടെ അക്കാദമിക് മികവിനെ വിലയിരുത്തുന്നതിന് സിബിഎസ്ഇ ഒരു പുതിയ പദ്ധതിക്ക് നിർദ്ദേശം നൽകുകയായിരുന്നു. മൂന്നിൽ കൂടുതൽ വിഷയങ്ങളിൽ ഹാജരായ വിദ്യാർത്ഥികളുടെ കാര്യത്തിൽ, മൂന്നു വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ ശരാശരി അനുസരിച്ച്, പരീക്ഷ നടക്കാതെ പോയ വിഷയങ്ങൾക്കും മാർക്ക് നൽകി മൂല്യനിർണയം നടത്താൻ സിബിഎസ്ഇ ബോർഡ് തീരുമാനിച്ചിരുന്നു.
ജൂലൈ 13ന് സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലവും പ്രഖ്യാപിച്ചിരുന്നു. 10,59,080 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷയിൽ വിജയം നേടിയത്. 88.78 ശതമാനമാണ് ഈ വർഷത്തെ വിജയശതമാനം. ഫലം പ്രഖ്യാപിച്ചെങ്കിലും സിബിഎസ്ഇ ബോർഡ് ഇത്തവണ മെറിറ്റ് ലിസ്റ്റ് പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ലഖ്നൗ സ്വദേശിയായ ദിവ്യാൻഷി ജെയിൻ, ബുലന്ദശഹർ സ്വദേശി തുഷാർ സിംഗ് എന്നിവരാണ് 100 ശതമാനം വിജയം കരസ്ഥമാക്കിയവർ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook