CBSE Class 10th Result 2019: ന്യൂഡൽഹി∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷനാണ് ഫലങ്ങൾ പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. ഫലങ്ങൾ അറിയാൻ cbse.nic.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
How to check CBSE Class 10th Result 2019 ഫലം എങ്ങനെ അറിയാം
ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in സന്ദര്‍ശിക്കുക
ഡൗണ്‍ലോഡ് റിസല്‍ട്ട് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രജിസ്ട്രേഷന് നമ്പറും റോള്‍ നമ്പറും എന്റര്‍ ചെയ്യുക.
സ്ക്രീനില്‍ റിസല്‍ട്ട് പ്രത്യക്ഷപ്പെടും.
ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കാവുന്നതാണ്
പതിനെട്ട് ലക്ഷം വിദ്യാർത്ഥികളാണ് സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണ ഇത് 16 ലക്ഷമായിരുന്നു. സിബിഎസ്ഇയുടെ പത്താം ക്ലാസ് പരീക്ഷകൾ ഇത്തവണ മാർച്ച് 29നാണ് അവസാനിച്ചത്.
Read More: CBSE 12th Result 2019: സിബിഎസ്ഇ പ്ലസ് ടു ഫലം: തിരുവനന്തപുരം മുന്നിൽ
കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതെയാണ് ഇത്തവണത്തെ സിബിഎസ്ഇ പരീക്ഷകൾ അവസാനിപ്പിച്ചത്. ചോദ്യപേപ്പർ ചോർച്ചകളും വിവാദങ്ങളും ഒഴിഞ്ഞുനിന്നു. കഴിഞ്ഞ വർഷം പത്താം ക്ലാസ് കണക്ക് ചോദ്യപേപ്പറും പ്ലസ് ടൂവിലെ ഇക്കണോമിക്സ് ചോദ്യപേപ്പറും ചോർന്നിരുന്നു. പിന്നീട് വീണ്ടും പരീക്ഷ നടത്തിയാണ് ബോർഡ് വിവാദങ്ങൾ അവസാനിപ്പിച്ചത്.
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മേയ് രണ്ടിനായിരുന്നു പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയവരിൽ 83.4 ശതമാനം വിദ്യാർഥികൾ വിജയിച്ചു. പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം സോണില്‍. 98.2 ആണ് തിരുവന്തപുരത്തിന്റെ വിജയ ശതമാനം. ഡല്‍ഹി സോണില്‍ 91.87 ശതമാനം വിദ്യാർഥികള്‍ വിജയം നേടി.
മലയാളിയായ ഭാവന ശിവദാസ് 500ൽ 499 മാർക്ക് നേടി അഖിലേന്ത്യാ തലത്തിൽ ഒന്നാമതെത്തി. ആകെ 13 വിദ്യാർത്ഥികൾക്കാണ് 499 മാർക്ക് ഉള്ളത്.
90.14 ശതമാനം ആൺകുട്ടികളും 92.45 ശതമാനം പെൺകുട്ടികളും 94.74 ശതമാനം പെൺകുട്ടികളും പരീക്ഷയിൽ വിജയിച്ചു
മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു
99.85 വിജയ ശതമാനത്തോടെ തിരുവനന്തപുരം ജില്ലയാണ് ഇത്തവണയും മുന്നിൽ
ഇത്തവണ പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ വിദ്യാർത്ഥികൾ വിജയിച്ചു. അഞ്ച് ശതമാനം വിജയശതമാനം വർദ്ധിച്ചു.
2018ൽ സിബിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ തിരുവനന്തപുരം മേഖലയായിരുന്നു ഏറ്റവും ഉയർന്ന വിജയശതമാനം കരസ്ഥമാക്കിയത്. ഇത്തവണ പ്ലസ്ടു ഫലം പ്രഖ്യാപിച്ചപ്പോഴും തിരുവനന്തപുരം ഒന്നാം സ്ഥാനത്തെത്തി. ഇത് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുമ്പോഴും ആവർത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
കഴിഞ്ഞ തവണത്തെക്കാൾ മെച്ചപ്പെട്ട വിജയ ശതമാനമാണ് ഇത്തവണ