സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10-ാം ക്ലാസ് പരീക്ഷയുടെ റീവെരിഫിക്കേഷൻ നടപടികൾ തുടങ്ങി. സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം cbse.nic.in വെബ്സൈറ്റ് വഴി മേയ് 7 നാണ് പ്രഖ്യാപിച്ചത്. 18 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 91.1 ശതമാനം വിദ്യാർഥികൾ പരീക്ഷയിൽ വിജയിച്ചു. സിബിഎസ്ഇയുടെ പത്താം ക്ലാസ് പരീക്ഷകൾ ഇത്തവണ മാർച്ച് 29നാണ് അവസാനിച്ചത്.

പരീക്ഷയിൽ വിജയിക്കാത്തവർക്കും മാർക്ക് കുറഞ്ഞവർക്കും റീവെരിഫിക്കേഷന് അപേക്ഷിക്കാം. മേയ് 10 നാണ് വെരിഫിക്കേഷൻ നടപടികൾ തുടങ്ങിയത്. മേയ് 14 (ഇന്ന് വൈകിട്ട്) വൈകുന്നേരം 5 മണിവരെ cbse.nic.in വഴി അപേക്ഷകൾ സമർപ്പിക്കാം. ഓരോ വിഷയത്തിനും അപേക്ഷ നൽകുമ്പോൾ 500 രൂപ വീതം അടയ്ക്കണം.

സിബിഎസ്ഇ 10-ാം ക്ലാസ് റീവാല്യുവേഷനായി മേയ് 31 മുതൽ വിദ്യാർഥികൾക്ക് cbse.nic.in വഴി അപേക്ഷകൾ നൽകാം. ജൂൺ 1 ന് വൈകിട്ട് 5 വരെ അപേക്ഷകൾ സ്വീകരിക്കും. റീവാല്യുവേഷൻ ചെയ്യുന്ന ഓരോ ചോദ്യത്തിനും വിദ്യാർഥികൾ 100 രൂപ വീതം അടയ്ക്കണം.

CBSE Class 10th Result 2019: സിബിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മുന്നിൽ

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായിരുന്നു. റീവാല്യുവേഷൻ മേയ് 24 ന് തുടങ്ങും. മേയ് 25 ന് അവസാനിക്കും. ഓരോ ചോദ്യത്തിനും വിദ്യാർഥികൾ 100 രൂപ വീതമാണ് അടയ്ക്കേണ്ടത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in വഴിയാണ് വിദ്യാർഥികൾ റീവാല്യുവേഷനുളള അപേക്ഷകൾ സമർപ്പിക്കേണ്ടത്.

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം മേയ് 3 നാണ് പ്രഖ്യാപിച്ചത്. 13 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 83.4 ശതമാനം വിദ്യാർഥികൾ ജയിച്ചു. സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം സോണിലായിരുന്നു. 98.2 ആണ് തിരുവനന്തപുരത്തിന്റെ വിജയ ശതമാനം. ഡല്‍ഹി സോണില്‍ 91.87 ശതമാനം വിദ്യാര്‍ഥികള്‍ വിജയം നേടി.

CBSE 12th Result 2019: സിബിഎസ്ഇ പ്ലസ് ടു ഫലം: തിരുവനന്തപുരം മുന്നിൽ

ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയത് ഗാസിയാബാദില്‍ നിന്നുള്ള വിദ്യാര്‍ഥിനികളാണ്. ഡിപിഎസ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ഹന്‍സിക ശുക്ല, എസ്ഡി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിനിയായ കരീഷ്മ അറോറ എന്നിവര്‍ 500ല്‍ 499 മാര്‍ക്ക് നേടിയാണ് ഉന്നത വിജയം കൈവരിച്ചത്. ഈ വര്‍ഷം പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ വിജയ ശതമാനം കൂടുതല്‍ പെണ്‍കുട്ടികളിലാണ്. 87.3ശതമാനം പെണ്‍കുട്ടികള്‍ പരീക്ഷ ജയിച്ചപ്പോള്‍ 79.4 ശതമാനം ആണ്‍കുട്ടികളാണ് വിജയിച്ചത്. പരീക്ഷയെഴുതിയ ട്രാന്‍സ് വിദ്യാര്‍ഥികളില്‍ 83.3 ശതമാനവും വിജയം കൈവരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook