ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം ബോർഡ് പരീക്ഷകൾ ഏപ്രിൽ 26 മുതൽ നടത്തും. പരീക്ഷകൾ നടത്താൻ അനുവദിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ ഓഫ്ലൈൻ രീതിയിലാകും പരീക്ഷകൾ. വിശദമായ ടൈംടേബിൾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ (cbse.gov.in) ഉടൻ പ്രസിദ്ധീകരിക്കും.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷയുടെ സാമ്പിൾ പേപ്പറുകൾ ബോർഡ് നേരത്തെ പുറത്തിറക്കിയിരുന്നു. ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങളും ലോങ്ങ് ആൻഡ് ഷോർട് ചോദ്യങ്ങളുമാണ് ഉണ്ടാവുക.
അതേസമയം, ഒന്നാം ടേം പരീക്ഷയുടെ ഫലം ബോർഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫലം പുറത്തുവിട്ടാൽ, വിദ്യാർത്ഥികൾക്ക് അവരുടെ സ്കോർകാർഡുകൾ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, cbseresults.nic.in എന്നിവയിൽ പരിശോധിക്കാനാകും.
തീയതി തീരുമാനിച്ചാൽ, സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും അത് പ്രസിദ്ധീകരിക്കും.