/indian-express-malayalam/media/media_files/uploads/2021/06/board-exam-school.jpg)
പ്രതീകാത്മക ചിത്രം
CBSE Class 10, 12 exams: Board releases special assessment scheme for academic year 2021-22: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2021-22 അധ്യയന വർഷത്തേക്കായി പ്രത്യേക മൂല്യനിർണയ രീതി പ്രഖ്യാപിച്ചു. നിലവിലുള്ള കോവിഡ് -19 സാഹചര്യം, ഓൺലൈൻ പഠനത്തിന് വേണ്ട ഇലക്ട്രോണിക് ഉപകരണങ്ങളുടെ ലഭ്യത, കണക്റ്റിവിറ്റി, ഓൺലൈൻ അധ്യാപനത്തിന്റെ ഫലപ്രാപ്തി എന്നിവ സംബന്ധിച്ച ആശങ്കകൾ കണക്കിലെടുത്താണ് പുതിയ പദ്ധതി പുറത്തിറക്കുന്നതെന്ന് സിബിഎസ്ഇ വ്യക്തമാക്കി.
സിബിഎസ്ഇയുടെ പുതുതായി വിജ്ഞാപനം ചെയ്ത പദ്ധതി പ്രകാരം അധ്യയന വർഷത്തെ രണ്ട് ടേമുകളായി വിഭജിക്കും, ഓരോ ടേമിലും ഏകദേശം 50 ശതമാനം സിലബസ് ഉൾപ്പെടും.
വിഭജിക്കപ്പെട്ട സിലബസിന്റെ അടിസ്ഥാനത്തിൽ ഓരോ ടേമിന്റെയും അവസാനം പരീക്ഷ നടത്തും.
Read Here: Kerala SSLC Result 2021: എസ് എസ് എൽ സി പരീക്ഷാ ഫലം ജൂലൈ 15ന്
അക്കാദമിക ഇടപെടലുകൾക്കായി, സിബിഎസ്ഇ പുറത്തിറക്കിയ പാഠ്യപദ്ധതിയും സിലബസും സ്കൂളുകൾ പിന്തുടരും. പാഠ്യപദ്ധതി പ്രകാരമുള്ള നടപടികൾക്കായി എൻസിആർടിയിൽ നിന്നുള്ള ഇതര അക്കാദമിക് കലണ്ടറുകളും മറ്റ് വിവരങ്ങളും സ്കൂളുകൾ ഉപയോഗിക്കും
"മാർക്കിന്റെ ന്യായമായ വിതരണം ഉറപ്പാക്കാൻ ബോർഡ് പ്രഖ്യാപിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും മോഡറേഷൻ നയവും അനുസരിച്ച് ഇന്റേണൽ അസസ്മെന്റ് / പ്രായോഗിക / പ്രോജക്റ്റ് പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ വിശ്വാസയോഗ്യവും സാധുതയുള്ളതുമാക്കി മാറ്റാനുള്ള ശ്രമം നടത്തും," സിബിഎസ്ഇയുടെ വിജ്ഞാപനത്തിൽ പറയുന്നു.
ഒൻപത്, പത്ത് ക്ലാസുകളുടെ ഇന്റേണൽ അസസ്മെന്റിൽ (വർഷം മുഴുവനുമായി ഒന്നാമത്തെയും രണ്ടാമത്തെയും ടേം പരിഗണിക്കാതെ) മൂന്ന് പിരിയോഡിക് ടെസ്റ്റുകൾ, സ്റ്റുഡന്റ്സ് എൻറിച്ച്മെന്റ്, പോർട്ട്‌ഫോളിയോ, പ്രായോഗിക പ്രവർത്തനങ്ങൾ / ഭാഷണ ശ്രവണ പ്രവർത്തനങ്ങൾ / പ്രോജക്റ്റ് എന്നിവ ഉൾപ്പെടുമെന്ന് സിബിഎസ്ഇ അറിയിച്ചു. അതേസമയം, 11, 12 ക്ലാസുകൾക്കായി, ഇന്റേണൽ അസസ്മെന്റിൽ പാഠ്യാവസാനത്തിലെ ടെസ്റ്റ് അല്ലെങ്കിൽ യൂണിറ്റ് ടെസ്റ്റുകൾ / പര്യവേക്ഷണ പ്രവർത്തനങ്ങൾ / പ്രായോഗിക പരീക്ഷകൾ / പ്രോജക്റ്റുകൾ എന്നിവ ഉൾപ്പെടും.
Read More: എടിഎം, ചെക്ക്ബുക്ക്, പാചകവാതക വില; അറിയാം പുതിയ ഏഴ് മാറ്റങ്ങൾ
വർഷത്തിലെ എല്ലാ മൂല്യനിർണ്ണയത്തിനുമായി ഒരു വിദ്യാർത്ഥി പ്രൊഫൈൽ സൃഷ്ടിക്കാനും തെളിവുകൾ ഡിജിറ്റൽ ഫോർമാറ്റിൽ നിലനിർത്താനും സിബിഎസ്ഇ സ്കൂളുകൾക്ക് നിർദ്ദേശം നൽകി. സിബിഎസ്ഇ ഐടി പ്ലാറ്റ്ഫോമിൽ ഇന്റേണൽ അസസ്മെന്റിന്റെ മാർക്ക് അപ്‌ലോഡ് ചെയ്യാൻ സിബിഎസ്ഇ സ്കൂളുകളെ സഹായിക്കും.
Guidelines for Term I examinations- ഒന്നാം ടേമിലെ പരീക്ഷകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ആദ്യ ടേം അവസാനിക്കുമ്പോൾ, 2021 നവംബർ-ഡിസംബർ കാലയളവിലായാണ് ഒന്നാം ടേം പരീക്ഷകൾ നടത്തുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമുള്ള സ്കൂളുകൾക്കായി നാല് മുതൽ എട്ട് വരെ ആഴ്ച സമയമെടുത്താവും പരീക്ഷകൾ നടത്തുക. പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും.
ചോദ്യപേപ്പറിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടായിരിക്കും. പരീക്ഷാ സമയം 90 മിനിറ്റായിരിക്കും. ഇതിൽ ഒന്നാം ടേമിൽ നിന്നുള്ള ചോദ്യങ്ങൾ മാത്രമാവും ഉണ്ടാവുക. അതായത് ആകെ സിലബസിന്റെ ഏകദേശം 50 ശതമാനം. മാർക്കിംഗ് സ്കീമിനൊപ്പം ചോദ്യപേപ്പറുകൾ സിബിഎസ്ഇ സ്കൂളുകളിലേക്ക് അയയ്ക്കും. ഒന്നാം ടേം പരീക്ഷയുടെ മാർക്ക് വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള സ്കോറിലേക്ക് ചേർക്കും
Guidelines for Term II examinations- രണ്ടാം ടേം പരീക്ഷകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
രണ്ടാം ടേമിന്റെ അവസാനത്തിലാവും പരീക്ഷ. രണ്ടാം ടേമിൽ പഠിപ്പിച്ച സിലബസിനെ അടിസ്ഥാനമാക്കിയാവും രണ്ടാം ടേം പരീക്ഷ അഥവാ വർഷാവസാന പരീക്ഷ നടത്തുക. ആകെ സിലബസിന്റെ ഏകദേശം 50 ശതമാനം ആവും ഈ പരീക്ഷയിൽ ഉൾപ്പെടുക. 2022 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ബോർഡ് നിശ്ചയിച്ച പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ നടക്കും.
രണ്ട് മണിക്കൂറായിരിക്കും പരീക്ഷാ സമയം. വ്യത്യസ്ത തരം ചോദ്യങ്ങളുമുണ്ടാകും. സാധാരണ വിവരണാത്മക പരീക്ഷയ്ക്ക് സാഹചര്യം അനുയോജ്യമല്ലെങ്കിൽ, രണ്ടാം ടേമിന്റെ അവസാനത്തിലും 90 മിനിറ്റുള്ള എംസിക്യു അടിസ്ഥാനമാക്കിയുള്ള പരീക്ഷ നടത്തും. രണ്ടാം ടേം പരീക്ഷയുടെ മാർക്കും മൊത്തത്തിലുള്ള സ്കോറിലേക്ക് ചേർക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.