ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ മാർക്ക് ഘടന പ്രസിദ്ധീകരിച്ചു. 12-ാം ക്ലാസിൽ ജയത്തിനു തിയറി പരീക്ഷയിലും പ്രാക്ടിക്കൽ/ഇന്റേണൽ അസസ്മെന്റ് പരീക്ഷയിലും 33% മാർക്കും ഓരോ വിഷയത്തിനും മൊത്തത്തിൽ 33% മാർക്കും വേണം. 10-ാ ക്ലാസുകാർക്ക് തിയറി, പ്രാക്ടിക്കൽ പരീക്ഷകൾക്കാകെ 33% മാർക്ക് മതി.

അതേസമയം, 10, 12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിൾ സിബിഎസ്ഇ ജനുവരിയിൽ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഡിസംബറിൽ ടൈംടേബിൾ പ്രസിദ്ധീകരിക്കുമെന്നാണ് മറ്റു ചില മാധ്യമ റിപ്പോർട്ടുകൾ. അതേസമയം ടൈംടേബിൾ ജനുവരി ആദ്യവാരം പ്രസിദ്ധീകരിക്കുമെന്നും ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in ൽനിന്നും വിദ്യാർഥികൾക്ക് അത് ഡൗൺലോഡ് ചെയ്യാമെന്നുമാണ് ബോർഡ് ചെയർപേഴ്സൺ അനിത കർവാൾ പറഞ്ഞത്. 10, 12 ക്ലാസ് പരീക്ഷകൾ ഫെബ്രുവരിയിലായിരിക്കും തുടങ്ങുകയെന്നും അവർ പറഞ്ഞു. ഈ വർഷം മാർച്ചിൽ നടത്തേണ്ടിയിരുന്ന പരീക്ഷകൾ ഫെബ്രുവരി 21 ലേക്ക് ബോർഡ് മാറ്റിയിരുന്നു.

Read Also: 10, 12 ക്ലാസ് പരീക്ഷകൾ സിബിഎസ്ഇ സിലബസ് അനുസരിച്ച് മാത്രമായിരിക്കുമെന്ന് ബോർഡ്

അടുത്തിടെ പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ സിബിഎസ്ഇ പ്രസിദ്ധീകരിച്ചിരുന്നു. 2020 ജനുവരി 1 മുതൽ ഫെബ്രുവരി 7 വരെയാണ് പ്രാക്ടിക്കൽ പരീക്ഷ. പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ cbse.nic.in വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രാക്ടിക്കൽ പരീക്ഷകളും പ്രൊജക്ട് മൂല്യനിർണയവും വിദ്യാർഥികളുടെ അതത് സ്കൂളിലായിരിക്കും നടക്കുക. പുറത്തുനിന്നുളള എക്സാമിനറും സ്കൂളിൽനിന്നുളള എക്സാമിനറും അവിടെ ഉണ്ടായിരിക്കും. പുറത്തുനിന്നുളള എക്സാമിനറെ ബോർഡായിരിക്കും നിയമിക്കുക. ഇതിനുപുറമേ ഒരി നിരീക്ഷകനും ഉണ്ടായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook