scorecardresearch

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in. ല്‍ ലഭ്യമാണ്

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in. ല്‍ ലഭ്യമാണ്

author-image
Education Desk
New Update
cbse, cbse board, cbse class 10 english exam, cbse english exam, cbse english exam controversy, cbse class 10 english exam passage

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) 2023 ബോര്‍ഡ് പരീക്ഷകളുടെ തീയതികള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ബോര്‍ഡ് ഷീറ്റ് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in. ല്‍ ലഭ്യമാണ്. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, 2023-ലെ സിബിഎസ്ഇ ബോര്‍ഡ് പത്താം ക്ലാസ് പരീക്ഷകള്‍ - 2023 ഫെബ്രുവരി 15 മുതല്‍ ആരംഭിച്ച് മാര്‍ച്ച് 21, ന് അവസാനിക്കും. 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 15 ന് ആരംഭിച്ച് ഏപ്രില്‍ 5 ന് അവസാനിക്കും.

Advertisment

2022ല്‍ രണ്ട് ഘട്ടങ്ങളായാണ് പരീക്ഷകള്‍ നടത്തിയതെങ്കില്‍ ഇത്തവണ സിബിഎസ്ഇ ഒറ്റ ബോര്‍ഡ് പരീക്ഷകളായാണ് നടത്തുന്നത്. രാവിലെ 10.30ന് പരീക്ഷകള്‍ ആരംഭിക്കും. മിക്ക പരീക്ഷകളും മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതും ഉച്ചയ്ക്ക് 1:30 ന് അവസാനിക്കുന്നതുമാണ്, ചിലത് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതും 12:30 ന് അവസാനിക്കുന്നതുമാണ്.

publive-image
publive-image
publive-image
publive-image
publive-image
publive-image
publive-image
publive-image
publive-image

ഇപ്പോഴത്തെ അക്കാഡമിക് സീസണിലെ (2022-23) ബോര്‍ഡ് പരീക്ഷകള്‍ 2023 ഫെബ്രുവരിയില്‍ നടത്തുമെന്ന് ബോര്‍ഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോവിഡിന് മുമ്പുള്ള വര്‍ഷങ്ങളില്‍ നടത്തിയതുപോലെ 100 ശതമാനം സിലബസ് അടിസ്ഥാനത്തിലായിരിക്കും പരീക്ഷകള്‍ നടത്തുക.

ലോകമെമ്പാടും കോവിഡ് കുറഞ്ഞ പശ്ചാത്തലത്തില്‍ 2023 ഫെബ്രുവരി 15 മുതല്‍ 2023 പരീക്ഷകള്‍ നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചു. ജൂലൈ 22 ലെ ബോര്‍ഡിന്റെ പത്രക്കുറിപ്പ് പറയുന്നു. കഴിഞ്ഞ സെഷനില്‍, 10, 12 ക്ലാസുകളിലെ സിബിഎസ്ഇ ഫലങ്ങള്‍ ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. 12 ആം ക്ലാസ് മൊത്തത്തില്‍ 92.71 ശതമാനം വിജയിച്ചു, 94.40 ശതമാനം വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിച്ചതായും അധികൃതര്‍ അറിയിച്ചു.

Advertisment
Exam Cbse India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: