ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ അവശേഷിക്കുന്ന പരീക്ഷകൾ റദ്ദാക്കിയതോടെ എത്രയും വേഗം പരീക്ഷാ ഫലം പ്രഖ്യാപിക്കാനുളള നീക്കത്തിലാണ്. പ്രത്യേക സ്കീം അനുസരിച്ച് ജൂൺ 15 നായിരിക്കും സിബിസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിക്കുകയെന്നാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രി നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

സ്‌പെഷ്യൽ സ്കീം പ്രകാരം ലഭിച്ച മാർക്കിൽ വിദ്യാർഥികൾ തൃപ്തരല്ലെങ്കിൽ അവർക്ക് പിന്നീട് ബോർഡ് നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷാ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 12-ാം ക്ലാസ് വിദ്യാർഥികൾക്ക് മാത്രമാണ് ഈ അവസരം.

മാർക്ക് കണക്കാക്കുന്നതെങ്ങനെ?

10, 12 ക്ലാസുകളിലായി നാൽപതോളം പേപ്പറുകളുടെ പരീക്ഷയാണ് ഉപേക്ഷിച്ചത്. പരീക്ഷ നടന്ന പേപ്പറുടെ മൂല്യനിർണയം ലോക്ക്ഡൗൺ സമയത്ത് നടന്നിരുന്നു. പരീക്ഷാ പേപ്പറുകൾ അധ്യാപകരുടെ വീടുകളിലെത്തിച്ചാണ് മൂല്യനിർണയം നടത്തിയത്.

Read Also: സിബിഎസ്ഇ പത്ത്, പ്ലസ്ടു ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി

പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മൂല്യനിർണയത്തിന് ഒരേ രീതിയാണ് സ്വീകരിച്ചിട്ടുളളത്. മൂന്നിൽ കൂടുതൽ പരീക്ഷകൾ എഴുതിയ വിദ്യാർഥികൾക്ക് ഏറ്റവും മികച്ച മാർക്ക് നേടിയ മൂന്നു വിഷയങ്ങളുടെ ശരാശരി മാർക്കാണ് പരീക്ഷ റദ്ദാക്കിയ പേപ്പറുകൾക്ക് നൽകുക. മൂന്നു പരീക്ഷ മാത്രം എഴുതിയവർക്ക് ഏറ്റവും മികച്ച മാർക്കു ലഭിച്ച രണ്ടു വിഷയങ്ങൾക്കു ലഭിച്ച മാർക്കാണ് റദ്ദാക്കിയ വിഷയങ്ങൾക്കു നൽകുക.

ഡൽഹിയിൽനിന്നുളള വളരെ കുറച്ച് വിദ്യാർഥികൾ മാത്രമാണ് 12-ാം ക്ലാസിലെ ഒന്നോ രണ്ടോ പരീക്ഷകൾ എഴുതിയതെന്ന് സിബിഎസ്ഇ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. എഴുതിയ വിഷയങ്ങളിലെ പ്രകടനത്തെയും അല്ലെങ്കിൽ പ്രോജക്റ്റ് അടിസ്ഥാനമാക്കിയുള്ള പ്രകടനത്തെയും വിലയിരുത്തി ഈ വിദ്യാർത്ഥികൾക്കുള്ള ഫലം കണക്കാക്കും. സിബിഎസ്ഇ പിന്നീട് നടത്തുന്ന ഓപ്ഷണൽ പരീക്ഷയിൽ പങ്കെടുക്കാൻ ഈ വിദ്യാർഥികൾക്ക് അവസരം നൽകും.

Read in English: CBSE Board Class 10th, 12th Result 2020: Here is how marks will be calculated

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook