ഫെബ്രുവരിയിൽ നടന്ന സിബിഎസ്ഇ 10, പ്ലസ്ടു പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം തുടങ്ങി. കോവിഡ് പശ്ചാത്തലത്തിൽ ഉത്തരക്കടലാസുകൾ അധ്യാപകരുടെ വീട്ടിലെത്തിച്ചു നൽകുകയായിരുന്നു. ഈ നടപടിക്ക് ഇന്നാണ് തുടക്കമായത്. സിബിഎസ്ഇയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മൂല്യനിർണയം വീടുകളിൽ നടക്കുന്നത്.

ഓരോ പ്രദേശത്തെയും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഉത്തരക്കടലാസുകൾ എത്തിക്കും. ഇതിനായി രാജ്യത്ത് 300 കേന്ദ്രങ്ങൾ എച്ച്ആർഡി മന്ത്രാലയം തിരഞ്ഞെടുത്തിട്ടുണ്ട്. ഇവിടെ നിന്നായിരിക്കും ഉത്തരക്കടലാസുകൾ അധ്യാപകരുടെ വീട്ടിലേക്കും മൂല്യനിർണയം നടത്തിയശേഷം തിരിച്ചും എത്തിക്കുക.

Read Also: സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ ജൂലൈയിൽ; അറിയേണ്ടതെല്ലാം

ഏകദേശം 1.5 കോടി ഉത്തരക്കടലാസുകളുടെ മൂല്യ നിർണയമാണ് നടക്കുക. മൂല്യനിർണയം സംബന്ധിച്ച് അധ്യാപകർക്ക് കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സർക്കാർ വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് ഓഗസ്റ്റ് അവസാനത്തോടെ സിബിഎസ്ഇ പരീക്ഷാ ഫലം പുറത്തുവരുമെന്നാണ്.

അവശേഷിക്കുന്ന പരീക്ഷകൾ ജൂലൈ 1 മുതൽ 15 വരെ നടത്താനാണ് സിബിഎസ്ഇ ശ്രമം. ക്ലാസ് ഒന്നു മുതൽ 8 വരെയുളള വിദ്യാർഥികളെ ഇന്റേണൽ അസസ്മെന്റിന്റെ അടിസ്ഥാനത്തിൽ അടുത്ത ക്ലാസിലേക്ക് പ്രൊമോട്ട് ചെയ്തിട്ടുണ്ട്.

Read in English: CBSE begins Class 10, 12 evaluation process, check tentative result dates

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook