scorecardresearch

Live

CBSE 10th Result 2021 LIVE Updates: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 99.04 ശതമാനം വിജയം

99.99 ശതമാനം വിജയത്തോടെ റീജിയണുകളിൽ തിരുവനന്തപുരമാണ് രാജ്യത്ത് ഒന്നാമത്

cbse, cbse result, cbse result 2021, cbse results 2021, cbse 10th result 2021, cbse board 10th result 2021, cbse.gov.in, www.cbse.gov.in, cbse class 10th result 2021 check online, cbse result 2021 class 10, cbse result 2021 class 10,

CBSE Board Class 10th Result 2021 LIVE Updates: ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99. 04 ആണ് വിജയശതമാനം. 91.46 ആയിരുന്നു കഴിഞ്ഞവർഷത്തെ വിജയശതമാനം.

99.99 ശതമാനം വിജയത്തോടെ റീജിയണുകളിൽ തിരുവനന്തപുരമാണ് രാജ്യത്ത് ഒന്നാമത്. 99.96 ശതമാനത്തോടെ ബെംഗളുരുവും 99.94 ശതമാനത്തോടെ ചെന്നൈയുമാണ് തൊട്ടുപിന്നിൽ. കഴിഞ്ഞവർഷം 99.28 ശതമാനം വിജയത്തോടെ തിരുവനന്തപുരം തന്നയെയായിരുന്നു മുന്നിൽ. 2019 ൽ 99.85 ആയിരുന്നു വിജയം.

21,13,767 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയ്ക്കു റജിസ്റ്റര്‍ ചെയ്തത്. 20,97,128 പേരുടെ ഫലമാണ് പുറത്തുവന്നത്. 16,639 പേരുടെ ഫലനിർണയം നടന്നുകൊണ്ടിരിക്കുകയാണ്. ഇവരുടെ ഫലപ്രഖ്യാപന തിയതി പിന്നീട് അറിയിക്കും. 17,636 വിദ്യാർത്ഥികളെ കമ്പാർട്ട്മെന്റ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർ, ഓഗസ്റ്റ് 16 മുതൽ നേരിട്ടു നടത്തുന്ന പരീക്ഷകൾക്ക് ഹാജരാകണം.

പെൺകുട്ടികളാണ് ഇത്തവണ മികച്ച പ്രകടനം കാഴ്ച വച്ചത്. പെൺകുട്ടികളിൽ 99.24 ശതമാനം വിജയം കണ്ടപ്പോൾ ആൺകുട്ടികളിൽ 98.89 ആണ് വിജയ ശതമാനം. ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾ 100 ശതമാനം വിജയം നേടി. വിദേശ വിദ്യാർത്ഥികളിൽ 99.92 ആണ് വിജയ ശതമാനം. റജിസ്റ്റർ ചെയ്ത 24,439 പേരിൽ 24,420 പേർ വിജയിച്ചു. പ്രത്യേക പരിഗണന വേണ്ട വിദ്യാർഥികളിൽ 99.44 ശതമാനമാണ് വിജയം. റജിസ്റ്റർ ചെയ്ത 5,387 പേരിൽ 5,357 പേർ വിജയിച്ചു.

സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ സ്കൂളുകളും കേന്ദ്രീയ വിദ്യാലയങ്ങളും 100 ശതമാനം വിജയം നേടി. ജവഹർ നവോദയ വിദ്യാലയങ്ങളിൽ 99.99 ഉം സർക്കാർ സ്കൂളുകളിൽ 96.03 ഉം എയ്ഡഡ് സ്കൂളുകളിൽ 95.88 ഉം ശതമാനമാണ് വിജയം. സ്വകാര്യ സ്കൂളുകളുടെ വിജയം 99.57 ശതമാനം.

കുട്ടികളുടെ പ്രകടന മികവിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്റേണൽ അസസ്മെന്റ് അടിസ്ഥാനമാക്കി 20 മാർക്ക്, യൂണിറ്റ് ടെസ്റ്റുകൾക്ക് 10 മാർക്ക്, അർധവാർഷിക പരീക്ഷകൾക്ക് 30 മാർക്ക്, പ്രീ-ബോർഡ് 40 മാർക്ക് എന്നിങ്ങനെയാണ് ഇത്തവണ നിശ്ചയിച്ചത്. ഏതെങ്കിലും സ്‌കൂൾ മൂല്യനിർണയത്തിന്റെ ഒരു പ്രത്യേക ഘടകം നടത്തിയിട്ടില്ലെങ്കിൽ, മാർക്ക് നൽകാനുള്ള മാനദണ്ഡം തീരുമാനിക്കാൻ എല്ലാ സ്കൂളുകളിലും റിസൽട്ട് കമ്മിറ്റി രൂപീകരിച്ചിരുന്നു.

പത്താം ക്ലാസ് പരീക്ഷകൾ മേയ് നാലിന് ആരംഭിച്ച് ജൂൺ ഏഴിന് അവസാനിക്കുന്ന തരത്തിലായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. പ്രായോഗിക പരീക്ഷകൾ മാർച്ച് ഒന്നു മുതലും നടത്തുമെന്ന് സിബിഎസ്ഇ ബോർഡ് അറിയിച്ചിരുന്നു. എന്നാൽ, കോവിഡ് കേസുകളുടെ കുതിച്ചുചാട്ടം പരീക്ഷകൾ റദ്ദാക്കുകയായിരുന്നു.

ഫലമറിയാന്‍

 • cbse.nic.in
 • cbseresults.nic.in
 • cbse.gov.in
 • cbseresults.gov.in.

ഈ വൈബ്സൈറ്റുകൾക്കും ഡിജിലോക്കറിനും പുറമെ UMANG ആപ്പ് വഴിയും ഫലമറിയാം. മൊബൈൽ ഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോറിലോ ആപ്പിൾ സ്റ്റോറിലോ ആപ്പ് സന്ദർശിക്കുക. തുടർന്ന് സിബിഎസ്ഇയിൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഒടിപിയും റോൾ നമ്പറിലെ അവസാന ആറക്കവും രേഖപ്പെടത്തുക. വിവരങ്ങൾ എസ്എംഎസ് വഴി ലഭിക്കും.

Also Read: CBSE Class 10th Result 2021: How To Download Roll Number: സിബിഎസ്ഇ പത്താം ക്ലാസ് ഫലം; റോൾ നമ്പർ ഡൗൺലോഡ് ചെയ്യാം

Live Updates
13:46 (IST) 3 Aug 2021
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ഥികളെ അഭിനന്ദിച്ചു

സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ഥികളെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ അഭിനന്ദിച്ചു.

13:17 (IST) 3 Aug 2021
പ്രതീക്ഷിച്ച മാര്‍ക്ക് നിങ്ങള്‍ക്ക് ലഭിച്ചില്ലേ?

ഫലത്തില്‍ തൃപ്തരല്ല എങ്കില്‍ നിങ്ങള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം ലഭിക്കും. cbse.nic.in എന്ന വെബ്സൈറ്റില്‍ ഇതിനായി അപേക്ഷയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ തിയതികളും പ്രഖ്യാപിക്കും.

13:09 (IST) 3 Aug 2021
ബഹുദൂരം മുന്നില്‍ ഈ ജില്ലകള്‍

1. തിരുവനന്തപുരം – 99.99%

2. ബംഗലൂരു – 99.96%

3. ചെന്നൈ – 99.94%

4. പൂനെ -99.92%

5. അജ്മീർ – 99.88%

6. പഞ്ചകുല – 99.77%

7. പാട്ന – 99.66%

8. ഭുവനേശ്വർ – 99.62%

9. ഭോപ്പാൽ – 99.47%

13:05 (IST) 3 Aug 2021
യു.എം.എ.എന്‍.ജി. (UMANG) ആപ്പിലൂടെയും ഫലമറിയാം
 • പ്ലെ സ്റ്റോറില്‍ നിന്നോ, ആപ്പിള്‍ സ്റ്റോറില്‍ നിന്നോ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
 • അപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ റിസള്‍ട്ട് അറിയാനുള്ള ഓപ്ഷനായിരിക്കും ലഭിക്കുക.
 • നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യുക.
 • നിങ്ങളുടെ റോള്‍ നമ്പരും മറ്റ് വിവരങ്ങളും നല്‍കിയാല്‍ ഫലം അറിയാം.
 • 12:58 (IST) 3 Aug 2021
  കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് സമ്പൂര്‍ണ വിജയം

  കേന്ദ്രീയ വിദ്യാലയങ്ങളിലെ സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ എല്ലാം വിജയിച്ചു.

  12:57 (IST) 3 Aug 2021
  സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് 96.03 ശതമാനം വിജയം

  സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയില്‍ 96.03 ശതമാനം വിജയം. സര്‍ക്കാര്‍ അംഗീകൃത സ്കൂളുകളുടെ വിജയശതമാനം 95.88 ആണ്. സെന്‍ട്രല്‍ ടിബറ്റന്‍ സ്കൂളുകളില്‍ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളും വിജയിച്ചു.

  12:53 (IST) 3 Aug 2021
  ട്രാന്‍സ് വ്യക്തികള്‍ക്ക് 100 ശതമാനം വിജയം

  സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷ എഴുതിയ എല്ലാ ട്രാന്‍സ് വ്യക്തികള്‍ക്കും വിജയം. 99.24 ശതമാനം പെണ്‍കുട്ടികളും, 98.89 ശതമാനം ആണ്‍കുട്ടികളും ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.

  12:48 (IST) 3 Aug 2021
  16,639 വിദ്യാര്‍ഥികള്‍ കാത്തിരിക്കണം

  21.13 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 20.97 ലക്ഷം പേരുടെ ഫലം മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 16,639 കുട്ടികളുടെ ഫലം വരാനുണ്ട്.

  12:47 (IST) 3 Aug 2021
  തിരുവനന്തപുരത്ത് 99.99 ശതമാനം വിജയം

  2021 സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയില്‍ തിരുവനന്തപുരം ജില്ലയ്ക്ക് റെക്കോര്‍ഡ് വിജയം. 99.99 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു. 2020 ല്‍ ജില്ലയുടെ വിജയശതമാനം 99.28 ആയിരുന്നു.

  12:39 (IST) 3 Aug 2021
  99.04 ശതമാനം വിജയം

  സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം

  12:35 (IST) 3 Aug 2021
  റോള്‍ നമ്പര്‍ അറിയില്ലെങ്കില്‍ എന്ത് ചെയ്യണം?
 • www. cbse.gov.in/cbsenew/cbse.html എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
 • ഹോം പേജില്‍ ‘Roll number finder’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
 • ലഭ്യമാകുന്ന പേജില്‍ നിങ്ങളുടെ ക്ലാസ് സെലക്ട് ചെയ്യുക.
 • നിങ്ങളുടെ പേര്, സ്കൂള്‍ കോഡ്, മാതാപിതാക്കളുടെ പേരുകള്‍ എന്നിവ നല്‍കുക.
 • സെര്‍ച്ചില്‍ (search) ക്ലിക്ക് ചെയ്യുക.
 • നിങ്ങളുടെ റോള്‍ നമ്പര്‍ ലഭ്യമാകും.
 • 12:32 (IST) 3 Aug 2021
  ഫലമറിയുന്നതെങ്ങനെ?
 • cbseresults.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
 • ഹോം പേജിലെ റിസള്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
 • നിങ്ങളുടെ പാഡ്വേര്‍ഡും, ഐഡിയും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യുക.
 • റിസള്‍ട്ട് ലഭ്യമാകും.
 • 12:30 (IST) 3 Aug 2021
  ഈ വെബ്സൈറ്റുകളില്‍ ഫലമറിയാം
 • cbse.nic.in
 • cbseresults.nic.in
 • cbse.gov.in
 • cbseresults.gov.in.
 • 12:26 (IST) 3 Aug 2021
  സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

  21.5 ലക്ഷം വിദ്യാര്‍ഥികളാണ് പത്താം ക്ലാസ് പരീക്ഷകള്‍ക്കായി റജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് കോവിഡ് വ്യാപനം മൂലം പരീക്ഷ റദ്ദാക്കിയിരുന്നു. കുട്ടികളുടെ പ്രകടന മികവിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണം ഫലം.

  Web Title: Cbse 10th results 2021 published live updates