scorecardresearch

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ജൂൺ 20 ന് പ്രഖ്യാപിക്കില്ല

സ്കൂളുകൾക്ക് വിദ്യാർഥികളുടെ മാർക്ക് ബോർഡിനു മുൻപാകെ സമർപ്പിക്കുന്നതിനുളള തീയതി നീട്ടി നൽകിയിട്ടുണ്ട്

സ്കൂളുകൾക്ക് വിദ്യാർഥികളുടെ മാർക്ക് ബോർഡിനു മുൻപാകെ സമർപ്പിക്കുന്നതിനുളള തീയതി നീട്ടി നൽകിയിട്ടുണ്ട്

author-image
Education Desk
New Update
CBSE term-2 datesheet 2022: സിബിഎസ്ഇ 10.12 ക്ലാസുകളുടെ രണ്ടാം ടേം പരീക്ഷകൾ ഏപ്രിൽ 26 മുതൽ; ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ജൂൺ 10 ന് പ്രഖ്യാപിക്കില്ല. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ ഇനിയും വൈകുമെന്നാണ് പുതിയ റിപ്പോർട്ട്. അതേസമയം, സ്കൂളുകൾക്ക് വിദ്യാർഥികളുടെ മാർക്ക് ബോർഡിനു മുൻപാകെ സമർപ്പിക്കുന്നതിനുളള തീയതി നീട്ടി നൽകിയിട്ടുണ്ട്. ജൂൺ 30 വരെയാണ് നീട്ടി നൽകിയത്. നേരത്തെ വാല്യുവേഷൻ മേയ് 25 ന് പൂർത്തിയാക്കണമെന്നും മാർക്ക് സിബിഎസ്ഇയ്ക്കു മുൻപാകെ ജൂൺ 5 ന് സമർപ്പിക്കണമെന്നുമായിരുന്നു നിർദേശം.

Advertisment

മാർക്ക് സമർപ്പിക്കാനുളള സമയപരിധി നീട്ടി നൽകണമെന്ന് ഡൽഹി സർക്കാർ സിബിഎസ്ഇയ്ക്ക് കത്തെഴുതിയിരുന്നു. അവർക്ക് ആവശ്യമായ സമയം നൽകി. രാജ്യത്തുടനീളം കോവിഡ് മഹാമാരി പടർന്നുപിടിക്കുകയാണ്. ഈ സമയത്ത് സമയപരിധി നീട്ടി നൽകുന്നത് യുക്തിസഹമാണെന്ന് സിബിഎസ്ഇ കൺട്രോളർ ഓഫ് എക്സാമിനേഷൻ സന്യാം ഭരത്ദ്വാജ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Read in IE: Class 10th Board exam results on June 20, says CBSE

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: