CBSE 10th, 12th practical exam 2020: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾക്കുളള തീയതികൾ പ്രഖ്യാപിച്ചു. 2020 ജനുവരി ഒന്നു മുതൽ ഫെബ്രുവരി ഏഴുവരെയാണ് പരീക്ഷ. ഇന്റേണൽ മൃല്യനിർണയ മാർക്കുകൾ ജനുവരി ഒന്നു മുതൽ ഏഴുവരെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്നും ബോർഡ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. cbse.nic.in വെബ്സൈറ്റിൽ പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൽ ലഭ്യമാണ്.
പ്രാക്ടിക്കൽ പരീക്ഷകളും പ്രൊജക്ട് മൂല്യനിർണയവും വിദ്യാർഥികളുടെ അതത് സ്കൂളിലായിരിക്കും നടക്കുക. പുറത്തുനിന്നുളള എക്സാമിനറും സ്കൂളിൽനിന്നുളള എക്സാമിനറും അവിടെ ഉണ്ടായിരിക്കും. പുറത്തുനിന്നുളള എക്സാമിനറെ ബോർഡായിരിക്കും നിയമിക്കുക. ഇതിനുപുറമേ ഒരി നിരീക്ഷകനും ഉണ്ടായിരിക്കും. പുറത്തുനിന്നുളള എക്സാമിനറും, സ്കൂളിൽനിന്നുളള എക്സാമിനറും, നിരീക്ഷകനും, എല്ലാ വിദ്യാർഥികളും ചേർന്നുള്ളൊരു ഗ്രൂപ്പ് ഫൊട്ടോ അപ്‌ലോഡ് ചെയ്യണമെന്നും സിബിഎസ്ഇ സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രാക്ടിക്കൽ പരീക്ഷ നടക്കുന്ന ലബോറട്ടറിയിൽവച്ചെടുത്ത ഫൊട്ടായാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ബോർഡ് നൽകുന്ന ആപ് ലിങ്കിലൂടെയാണ് ഫൊട്ടോ അപ്‌ലോഡ് ചെയ്യേണ്ടത്.
Read More: 10, 12 ക്ലാസ് പരീക്ഷകൾ സിബിഎസ്ഇ സിലബസ് അനുസരിച്ച് മാത്രമായിരിക്കുമെന്ന് ബോർഡ്
”മൂല്യനിർണയം കഴിഞ്ഞാലുടൻ മാർക്കുകൾ ബോർഡ് നൽകിയിരിക്കുന്ന ലിങ്കിൽ അപ്‌ലോഡ് ചെയ്യണം. ശരിയായ മാർക്കുകളാണോ അപ്‌ലോഡ് ചെയ്യുന്നതെന്ന് സ്കൂളുകൾ സ്ഥിരീകരിക്കണം. ഒരിക്കൽ മാർക്ക് അപ്‌ലോഡ് ചെയ്തു കഴിഞ്ഞാൽ പിന്നെ തിരുത്താനാവില്ല,” സിബിഎസ്ഇ വിജ്ഞാപനത്തിൽ പറയുന്നു.
10, 12 ക്ലാസുകളിലെ വിദ്യാർഥികളുടെ അപേക്ഷകളിലെ തെറ്റുകൾ തിരുത്തുന്നതിനായുളള ലിങ്ക് ബോർഡ് നേരത്തെ തന്നെ തുറന്നിട്ടുണ്ട്. നവംബർ 11 വരെ തെറ്റുകൾ തിരുത്താം. cbse.nic.in വെബ്സൈറ്റിലൂടെ ലോഗിൻ ചെയ്ത് അതത് സ്കൂളുകൾക്ക് തെറ്റുകൾ തിരുത്താം.
കഴിഞ്ഞ വർഷത്തെ പോലെ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ ഫെബ്രുവരിയിൽ നടക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി 11 നായിരുന്നു പരീക്ഷകൾ തുടങ്ങിയത്. നേരത്തെ 2020 ലെ ബോർഡ് പരീക്ഷകൾ എൻസിഈആർടി സിലബസ് പ്രകാരമായിരിക്കില്ലെന്നും, ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സിലബസ് പ്രകാരമായിരിക്കുമെന്നും അറിയിച്ചിരുന്നു.