scorecardresearch

കാനഡ സ്റ്റുഡന്റ് വിസ: അപേക്ഷാ രീതിയും പുതിയ നിയമങ്ങളും; അറിയേണ്ടതെല്ലാം

കാനഡയിലെ വിസ നടപടികൾ, ആവശ്യമായ രേഖകൾ, പഠനത്തിന് ശേഷമുള്ള ജോലി സാധ്യതകൾ എന്നിവയെക്കുറിച്ച് വിശദമായി പരിശോധിക്കാം

കാനഡയിലെ വിസ നടപടികൾ, ആവശ്യമായ രേഖകൾ, പഠനത്തിന് ശേഷമുള്ള ജോലി സാധ്യതകൾ എന്നിവയെക്കുറിച്ച് വിശദമായി പരിശോധിക്കാം

author-image
Education Desk
New Update
Canada students

Source: Freepik

കാനഡയിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ കാര്യങ്ങൾ പഴയതുപോലെയല്ല. വിസ നിയമങ്ങളിൽ വന്ന മാറ്റങ്ങളും കർശനമായ മാനദണ്ഡങ്ങളും അപേക്ഷകർ കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. 2025-ൽ കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം ഏകദേശം 4,27,085 ആണ്. എന്നാൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള കർശന നയങ്ങൾ കാരണം 2025-ൽ സ്റ്റഡി പെർമിറ്റുകളുടെ എണ്ണം 10% കുറച്ച് ഏകദേശം 437,000 ആക്കി പരിമിതപ്പെടുത്തി. ഇത് കോവിഡ് കാലത്തിനു ശേഷമുള്ള ഏറ്റവും വലിയ കുറവാണ്.

Advertisment

കാനഡയിലെ വിസ നടപടികൾ, ആവശ്യമായ രേഖകൾ, പഠനത്തിന് ശേഷമുള്ള ജോലി സാധ്യതകൾ എന്നിവയെക്കുറിച്ച് വിശദമായി പരിശോധിക്കാം.

Also Read: സിംഗപ്പൂരിൽ പഠിക്കണോ? വിസ, സർവകലാശാലകൾ, ജോലി സാധ്യതകൾ; അറിയേണ്ടതെല്ലാം

1. വിസ നടപടിക്രമങ്ങൾ

കാനഡയിലേക്ക് പഠനത്തിനായി പോകുന്നതിന് 'സ്റ്റഡി പെർമിറ്റ്' ആണ് അനിവാര്യം. അപേക്ഷ സമർപ്പിക്കേണ്ടത് കാനഡ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് (canada.ca) വഴിയാണ്. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നതിന് മൂന്ന് മാസം മുമ്പെങ്കിലും അപേക്ഷിക്കുന്നത് ഉചിതമായിരിക്കും. വിരലടയാളവും ഫോട്ടോയും നൽകുന്നതിനായി വിസ ആപ്ലിക്കേഷൻ സെന്ററുകൾ സന്ദർശിക്കേണ്ടി വരും.

2. ആവശ്യമായ പ്രധാന രേഖകൾ

കാനഡയിലെ ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും ലഭിച്ച അഡ്മിഷൻ ലെറ്റർ. സാധുതയുള്ള പാസ്‌പോർട്ട്. പഠനച്ചെലവും താമസച്ചെലവും വഹിക്കാൻ പണമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ. നിലവിൽ താമസച്ചെലവിനായി മാത്രം ഏകദേശം 20,635 കനേഡിയൻ ഡോളർ (ഏകദേശം 12.7 ലക്ഷം രൂപ) കാണിക്കേണ്ടതുണ്ട്. പുതിയ നിയമപ്രകാരം പല കോഴ്സുകൾക്കും പ്രവിശ്യാ സർക്കാരിന്റെ സാക്ഷ്യപത്രം (Provincial Attestation Letter) ആവശ്യമാണ്.

Also Read: കേന്ദ്രീയ വിദ്യാലയങ്ങളിൽ 10,000 ത്തിലധികം ഒഴിവുകൾ: കൂടുതലും അധ്യാപക തസ്തികകളിൽ

3. യോഗ്യതകൾ 

ഇംഗ്ലീഷ് ഭാഷയിലുള്ള നൈപുണ്യം തെളിയിക്കാൻ ഐഇഎൽടിഎസ് പരീക്ഷയിൽ മികച്ച സ്കോർ ആവശ്യമാണ് (സാധാരണയായി ബിരുദത്തിന് 6.0 സ്കോറും പിജിക്ക് 6.5 സ്കോറും). കാനഡ അംഗീകരിച്ച ഡോക്ടർമാരിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം. ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടി വരും.

4. പ്രധാന മാറ്റങ്ങൾ

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേഗത്തിൽ വിസ നൽകിയിരുന്ന 'സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം' (SDS) പദ്ധതി കാനഡ നിർത്തലാക്കി. ഇപ്പോൾ എല്ലാവരും സാധാരണ രീതിയിലുള്ള സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കണം. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാനഡ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് വിസ ലഭിക്കാനുള്ള സാധ്യതയെ ബാധിച്ചേക്കാം. പഠനത്തോടൊപ്പം കാമ്പസിന് പുറത്ത് ജോലി ചെയ്യാവുന്ന സമയം ആഴ്ചയിൽ 24 മണിക്കൂറായി നിജപ്പെടുത്തി.

Also Read: നാടുകടത്തൽ ഭീഷണിയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ; അഞ്ച് വർഷത്തിനിടെ 453 പേർ മടങ്ങി, ഏറ്റവും കൂടുതൽ യുകെയിൽ നിന്ന്

5. പഠനാനന്തര തൊഴിൽ അനുമതി

പഠനം പൂർത്തിയാക്കിയ ശേഷം കാനഡയിൽ ജോലി ചെയ്യാൻ പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) സഹായിക്കുന്നു. മാസ്റ്റേഴ്സ് ബിരുദധാരികൾക്ക് കോഴ്സ് കാലാവധി രണ്ട് വർഷത്തിൽ കുറവാണെങ്കിൽ പോലും (കുറഞ്ഞത് 8 മാസം വേണം), മൂന്ന് വർഷത്തെ വർക്ക് പെർമിറ്റിന് അർഹതയുണ്ടാകും. ചില ഡിപ്ലോമ കോഴ്സുകൾക്ക് തൊഴിൽ വിപണിയിലെ ഡിമാൻഡ് അനുസരിച്ചായിരിക്കും ഇനി വർക്ക് പെർമിറ്റ് ലഭിക്കുക.

കാനഡയിലെ മികച്ച യൂണിവേഴ്സിറ്റികൾ

  • യൂണിവേഴ്സിറ്റി ഓഫ് ടൊറോന്റോ
  • മക്ഗിൽ യൂണിവേഴ്സിറ്റി
  • യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ
  • മക്മാസ്റ്റർ യൂണിവേഴ്സിറ്റി
  • യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട
  • യൂണിവേഴ്സിറ്റെ ഡി മോൺട്രിയാൽ
  • യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂ
  • യൂണിവേഴ്സിറ്റി ഓഫ് ഒട്ടാവ
  • യൂണിവേഴ്സിറ്റി ഓഫ് കാൽഗറി
  • വെസ്റ്റേൺ യൂണിവേഴ്സിറ്റി

വിസ നിരക്കുകളിലും നിബന്ധനകളിലും മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ, അപേക്ഷിക്കുന്നതിന് മുൻപ് കാനഡയുടെ ഔദ്യോഗിക ഇമിഗ്രേഷൻ വെബ്സൈറ്റ് പരിശോധിച്ച് വിവരങ്ങൾ ഉറപ്പുവരുത്തുക.

Read More: ജെഇഇ മെയിൻ 2026: ഫോം തിരുത്താൻ അവസരം; എൻ‌ടി‌എ അനുവദിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: