scorecardresearch

കാനഡ വിളിക്കുന്നു, വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ

തുടർ സഹകരണത്തിനുള്ള പ്രതിബദ്ധത ഉറപ്പിച്ച് കനേഡിയന്‍ സര്‍വ്വകലാശാലകള്‍

തുടർ സഹകരണത്തിനുള്ള പ്രതിബദ്ധത ഉറപ്പിച്ച് കനേഡിയന്‍ സര്‍വ്വകലാശാലകള്‍

author-image
Education Desk
New Update
canada, india canada standoff, india canada diplomatic row, indian students in canada, canada migration, indians in canada, indian express

Image Courtesy: EduCanada/Facebook

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ തങ്ങളുടെ രാജ്യാന്തര വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനായി ഒരുങ്ങി കനേഡിയൻ സർവകലാശാലകൾ. ഇന്ത്യൻ വിദ്യാർത്ഥികളുടെ ഉള്‍പ്പടെയുള്ളവരുടെ ആശങ്കകൾ സജീവമായി അഭിസംബോധന ചെയ്യാന്‍ തുടങ്ങുകയാണ് അവിടുത്തെ സർവകലാശാലകൾ.

Advertisment

പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ, ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രതിസന്ധിയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം കാരണം ഇന്ത്യൻ വിദ്യാർത്ഥികൾ തങ്ങളുടെ കോഴ്‌സുകൾ മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് വരെ ആലോചിക്കുന്നുണ്ട്.

ബ്രിട്ടീഷ് കൊളംബിയയിലെ ഒരു സിഖ് വിഘടനവാദി അഭിഭാഷകന്‍റെ മരണവുമായി ബന്ധപ്പെട്ടു ഇന്ത്യയുടെ പങ്കാളിത്തം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെയാണ് സെപ്റ്റംബറിൽ ഈ നയതന്ത്ര തർക്കം ഉടലെടുത്തത്. ഈ ആരോപണം ഇന്ത്യ ശക്തമായി നിഷേധിച്ചു.

കാനഡയിലെ രാജ്യാന്തര വിദ്യാർത്ഥികളില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്നുള്ളവരാണ്, ഏകദേശം 40% സ്റ്റഡി പെർമിറ്റ് ഹോൾഡർമാര്‍. കനേഡിയൻ സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യക്കാര്‍ പ്രതിവർഷം 20 ബില്യൺ ഡോളറിലധികം സംഭാവന ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ നിന്നും 100,000വിദ്യാർത്ഥികൾ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിനുള്ള പരീക്ഷകൾക്കായി തയ്യാറെടുക്കുകയും അടുത്ത വർഷം കാനഡയിൽ പഠിക്കുന്നതിനുള്ള ഫണ്ട് നേടുകയും ചെയ്തിട്ടുണ്ട്.

Advertisment

പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട്, കനേഡിയൻ സർവ്വകലാശാലകൾ ചെലവേറിയ വാർഷിക കോഴ്‌സുകൾ മുതൽ ചെലവ് കുറഞ്ഞ ഹ്രസ്വകാല പ്രോഗ്രാമുകൾ വരെ വാഗ്ദാനം ചെയ്യുന്നു. തുടർച്ചയായ സഹകരണത്തിനുള്ള പ്രതിബദ്ധത ഉറപ്പു നൽകുന്നതിനായി അവർ ഇന്ത്യയിലെ വിദ്യാർത്ഥികളിലേക്കും പങ്കാളികളിലേക്കും സജീവമായി എത്തിച്ചേരുന്നുമുണ്ട്.

നയതന്ത്ര സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ കാനഡയിലെ തങ്ങളുടെ സുരക്ഷയെ കുറിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഐഡിപി എഡ്യൂക്കേഷൻ പോലുള്ള കൺസൾട്ടൻസികൾ അവരുടെ സമാധാനിപ്പിക്കാനായി വീഡിയോ സന്ദേശങ്ങൾ അയയ്ക്കുന്നുണ്ട്. വിസയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു വരുന്നു സാഹചര്യത്തില്‍ ചില വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകൾ പരിഗണിക്കുന്നുണ്ട്.

2022-23 വര്‍ഷത്തില്‍ ടൊറന്റോ സർവകലാശാലയില്‍ എൻറോൾ ചെയ്ത 86,297 വിദ്യാര്‍ത്ഥികളില്‍ 2,400-ലധികം പേര്‍ ഇന്ത്യയിൽ നിന്നുമാണ്. ഇന്ത്യയിലെ തങ്ങളുടെ പങ്കാളികളായ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ടൊറന്റോ സർവകലാശാല ബന്ധപ്പെട്ടിട്ടുണ്ട് എന്നും തുടർസഹകരണത്തിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ടൊറന്റോ സർവകലാശാലയുടെ വൈസ് പ്രസിഡന്റ് ജോസഫ് വോംഗ് വാൻകൂവർ സണിനോട് പറഞ്ഞു.

രാജ്യാന്തര വിദ്യാഭ്യാസ മേഖലയാണ് ഇപ്പോള്‍ കാനഡയുടെ എക്സ്പോര്‍ട്ട്. ഓട്ടോ പാർട്സ്, തടി, വിമാനം തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളെ മറി കടന്നാണ് ഇപ്പോള്‍ അവിടുത്തെ വിദ്യാഭ്യാസ മേഖല കുതിക്കുന്നത്. കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലറും അടുത്തിടെ രാജ്യാന്തര വിദ്യാർത്ഥികളുടെ സംഭാവനയെ അംഗീകരിച്ചു സംസാരിച്ചു.

യോർക്ക് യൂണിവേഴ്‌സിറ്റിയിലെ റോണ്ട ലെന്റനെപ്പോലുള്ള യൂണിവേഴ്‌സിറ്റി നേതാക്കൾ രണ്ട് സർക്കാരുകളും ഒടുവിൽ സ്ഥിതിഗതികൾ പരിഹരിക്കുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

Canada Education News Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: