കോഴിക്കോട്: കാലിക്കറ്റ് സര്‍വകാലശാല നവംബര്‍ ഏഴിന് നടത്താനിരുന്ന അദിബെ ഫാസില്‍ പ്രിലിമിനറി ഒന്നാം വര്‍ഷം (2016 സിലബസ്, 2004 സിലബസ്) സപ്ലിമെന്ററി പരീക്ഷ നവംബര്‍ 22 ലേക്ക് മാറ്റി.

അഞ്ചാം സെമസ്റ്റര്‍ യുജി ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍

കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 13-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ്) ബിഎ/ബിഎസ്‌സി/ബിഎ അഫ്‌സല്‍-ഉല്‍-ഉലമ/ബിഎംഎംസി റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍.

Read Also: കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ യുജി ഫീസടക്കാനുള്ള തീയതി നീട്ടി

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിഎഡ് (2017 സിലബസ്, 2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 20 വരെയും 170 രൂപ പിഴയോടെ നവംബര്‍ 24 വരെയും ഫീസടച്ച് നവംബര്‍ 27 വരെ രജിസ്റ്റര്‍ ചെയ്യാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook