കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റർ എംഎസ്‌സി, നാലാം സെമസ്റ്റർ ബിഎസ്‌സി എന്നിവയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. uoc.ac.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് പരീക്ഷാഫലം പരിശോധിക്കാം.

ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി സുവോളജി (സിയുസിഎസ്എസ്), എംഎസ്‌സി ഹ്യൂമണ്‍ ഫിസിയോളജി, എംഎസ്‌സി മൈക്രോബയോളജി, എംഎസ്‌സി ബയോകെമിസ്ട്രി (സിസിഎസ്എസ്), എംഎ ഹിസ്റ്ററി, നാലാം സെമസ്റ്റർ ബിഎസ്‌സി എന്നിവയുടെ പരീക്ഷാഫലമാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 13 വരെ അപേക്ഷിക്കാം.

University Announcements: കേരള, എംജി, കാലിക്കറ്റ് സർവകലാശാലാ അറിയിപ്പുകൾ

Calicut University results 2019: പരീക്ഷാഫലം പരിശോധിക്കുന്നതെങ്ങനെ

Step 1: uoc.ac.in വെബ്സൈറ്റ് സന്ദർശിക്കുക

Step 2: ഹോംപേജിലെ ‘Results’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Step 3: പുതിയൊരു പേജ് തുറക്കും

Step 4: അവിടെ രജിസ്റ്റർ നമ്പരും സെക്യൂരിറ്റി കോഡും നൽകുക

Step 5: സ്ക്രീനിൽ പരീക്ഷാ ഫലം തെളിയും

Step 7: പരീക്ഷാ ഫലം പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക

വെബ്പേജിന്റെ വലതുവശത്തായി കാണുന്ന റീവാല്യുവേഷൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ റീവാല്യുവേഷന് അപേക്ഷിക്കാം. അതിനു മുൻപായി നിർദേശങ്ങൾ കൃത്യമായി മനസിലാക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook