Calicut University Released B.Com, BBA, BSc, MCJ Exam 2019: കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാകശാല വിദ്യാർത്ഥികളുടെ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. എം‌എ ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ നാലാം സെമസ്റ്റർ ഫലങ്ങളോടൊപ്പം ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി‌ബി‌എ), ബാച്ചിലർ ഓഫ് കൊമേഴ്‌സ് (ബി‌കോം) എന്നീ ഫലങ്ങളും പുറത്തിറക്കി.

വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷാ ഫലങ്ങൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ uoc.ac.in ൽ കാണാൻ കഴിയും.

ഘട്ടം 1: കാലിക്കറ്റ് സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ uoc.ac.inൽ പ്രവേശിക്കുക

ഘട്ടം 2: ‘ആദ്യ സെമസ്റ്റർ ബി.കോം, ബി.ബി.എ ഫലങ്ങൾ’, ‘നാലാം സെമസ്റ്റർ എം.എ ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ ഫലങ്ങൾ’ എന്ന ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഘട്ടം 3: ഒരു പുതിയ പേജ് തുറന്നു വരുമ്പോൾ വിദ്യാർത്ഥികൾ അവരുടെ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകുക.

ഘട്ടം 4: സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 5: ഫലം സ്ക്രീനിൽ ദൃശ്യമാകും, വിദ്യാർത്ഥികൾക്ക് ഭാവി റഫറൻസിനായി ഒരു പ്രിന്റ് ഔട്ട് എടുക്കാം.

ധാരാളം ആളുകൾ അവരുടെ ഫലങ്ങൾ അറിയാൻ ശ്രമിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ നേരിടാം. സെർവറിലെ ട്രാഫിക് കുറയുന്നതിന് ക്ഷമയോടെ കാത്തിരിക്കാവുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook