/indian-express-malayalam/media/media_files/uploads/2019/10/calicut-university.jpg)
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ പിജി പ്രവേശന പരീക്ഷക്കും, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖേന പ്രവേശനം നടത്തുന്ന പിജി കോഴ്‌സുകളിലേക്കും അപേക്ഷിക്കാനുള്ള തിയതി ജൂണ്‍ അഞ്ച് വൈകുന്നേരം അഞ്ച് മണി വരെ നീട്ടി. നേരത്തെ മേയ് 30 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. പ്രവേശന പരീക്ഷാ തീയതി പിന്നീട് അറിയിക്കും. പ്രവേശന പരീക്ഷക്ക് വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകും. ഫോണ്‍: 0494 2407016, 2407017.
Read More: എംജി സർവകലാശാല ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ ഒന്നിന് പുനരാരംഭിക്കും
എംടെക് നാനോസയന്‍സ് ആൻഡ് ടെക്‌നോളജി: അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ നാനോസയന്‍സ് ആൻഡ് ടെക്‌നോളജി പഠനവകുപ്പിലെ എംടെക് നാനോസയന്‍സ് ആൻഡ് ടെക്‌നോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനപ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് ജൂണ്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസ്: ജനറല്‍ 555 രൂപ, എസ്‌സി/എസ്ടി 280 രൂപ. രണ്ട് ഘട്ടങ്ങളായി രജിസ്റ്റര്‍ ചെയ്യണം. ആദ്യ ഘട്ടത്തില്‍ ക്യാപ് ഐഡിയും പാസ്‌വേര്‍ഡും മൊബൈലില്‍ ലഭിക്കുന്നതിന് അടിസ്ഥാന വിവരങ്ങള്‍ നല്‍കുകയും രണ്ടാം ഘട്ടത്തില്‍ ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തിയാക്കുകയും വേണം. അപേക്ഷയുടെ അവസാനമാണ് ഫീസ് അടക്കേണ്ടത്. പ്രിന്റൗട്ട് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല. വെബ്‌സൈറ്റ്: www.cuonline.ac.in. ഫോണ്‍: 0494 2407374.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us