Calicut University results 2018: ഒന്നാം സെമസ്റ്റർ ബികോം/ബിബിഎ/ബികോം (വൊക്കേഷണൽ/പ്രൊഫഷണൽ) CUCBCSS-റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, പകർപ്പ് എന്നിവയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. ഇതിനു പരീക്ഷാഫലത്തിന്റെ പകർപ്പ്, ഫീസ് രസീത് എന്നിവ ഓൺലൈൻ അപേക്ഷയുടെ കോപ്പിയോടൊപ്പം 2019 ഒക്ടോബർ 25 നുളളിൽ പരീക്ഷാഭവനിൽ സമർപ്പിക്കണം. വൈകി കിട്ടുന്ന അപേക്ഷകൾ നിരസിക്കുന്നതാണെന്ന് കൺട്രോളർ ഡോ. പി.ശിവദാസൻ അറിയിച്ചു.
ഇത്തവണ നേരത്തെയാണ് സർവകലാശാല പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഫലപ്രഖ്യാപനം.