തിരുവനന്തപുരം: ഗവ.ഫാർമസി കോളേജിലും വിവിധ സ്വാശ്രയ ഫാർമസി കോളേജുകളിലും ബി ഫാം (ലാറ്ററൽ എൻട്രി) കോഴ്സിൽ സീറ്റ് ഒഴിവുകൾ. ആദ്യ രണ്ടു അലോട്ട്മെന്റുകൾക്കുശേഷം ഒഴിവുളള സീറ്റുകളുടെ വിവരം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗവ.ഫാർമസി കോളേജിൽ ഒഴിവുളള ഒരു സീറ്റിലേയ്ക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സ്വാശ്രയ കോളേജുകളിൽ ഒഴിവുളള 108 സീറ്റുകളിലേയ്ക്ക് അതാത് കോളേജുകളും പ്രവേശനം നടത്തും.

പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച ബി ഫാം-2019 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളതും ഇതുവരെയും ബി ഫാം കോഴ്സിൽ പ്രവേശനം ലഭിക്കാത്തവരുമായ വിദ്യാർഥികൾക്ക് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറെയും സ്വാശ്രയ ഫാർമസി കോളേജുകളിലും ബന്ധപ്പെട്ട് നവംബർ 30 നു മുൻപ് പ്രവേശനം നേടാം.

More Education News

ഹെൽപ്‌ലൈൻ നമ്പരുകൾ: 0471 2332123, 2339101, 2339102, 2339103, 2339104

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook