തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും 219-20 വർഷത്തെ ബി ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേയ്ക്ക് പ്രവേശനത്തിനുളള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓൺലൈനായി രജിസ്റ്റർ ചെയ്ത ഓപ്ഷനുകളുടെയും പ്രവേശന പരീക്ഷയിലെ റാങ്കിന്റെയും അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് നടത്തിയിട്ടുളളത്.

www.cee.kerala.gov.in എന്ന വൈബ്സൈറ്റിലാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. വെബ്സൈറ്റിലെ ‘B.Pharm(LE)2019 – Candidate Portal’-ലൂടെ ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും നൽകി ഹോം പേജിൽ പ്രവേശിക്കുക. അതിനുശേഷം ‘Allotment Result’ എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് അലോട്ട്മെന്റ് വിവരം അറിയാം. ഏതെങ്കിലും കോളേജിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് തങ്ങളുടെ അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യാം.

അലോട്ട്മെന്റ് മെമ്മോയിൽ വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റിന്റെ വിശദാംശങ്ങൾ, ട്യൂഷൻ ഫീസ് തുടങ്ങിയ വിവരങ്ങൾ ലഭിക്കും. വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ്ഔട്ട് എടുക്കണം. കൂടാതെ ‘Data Sheet’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് വിദ്യാർഥികൾക്ക് അവരുടെ ഡാറ്റാ ഷീറ്റിന്റെ പ്രിന്റ്ഔട്ട് എടുക്കാം.

Read More Education News

അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും അവരുടെ അലോട്ട്മെന്റ് മെമ്മോയും ഒറിജനൽ രേഖകളും സഹിതം നവംബർ 15 ന് വൈകുന്നേരം 5 ന് മുൻപ് ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുൻപാകെ നേരിട്ട് ഹാജരായി അഡ്മിഷൻ നേടണം. അഡ്മിഷൻ സമയത്ത് മുഴുവൻ ഫീസും കോളേജിൽ അടയ്ക്കണം. കോളേജ് പ്രിൻസിപ്പൽമാർ നവംബർ 15 ന് വൈകീട്ട് 5.30 ന് പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ അംഗീകരിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അഡ്മിഷൻ മാനേജ്മെന്റ് സിസ്റ്റം ((OAMS) മുഖേന സമർപ്പിക്കണം.

ഹെൽപ്‌ലൈൻ നമ്പരുകൾ: 0471 2332123, 2339101, 2339102, 2339103, 2339104

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook