scorecardresearch
Latest News

വിർച്വൽ/ ഓഗ്മെന്റഡ് റിയാലിറ്റി കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് പരിശീലനം

വിർച്വൽ/ ഓഗ്മെന്റഡ് റിയാലിറ്റി കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ വിർച്വൽ/ ഓഗ്മെന്റഡ് റിയാലിറ്റി കോഴ്സുകളുടെ പരിശീലനം കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഉടൻ ആരംഭിക്കുന്നു. നൂതനമായ AR/VR റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള യൂണിറ്റി സെർട്ടിഫൈഡ് ഗെയിം ഡെവലപ്പർ, ആർട്ടിസ്റ്റ് കോഴ്സുകളാണ് പൊതുജങ്ങൾക്കു വേണ്ടി സർക്കാർ ലഭ്യമാക്കുന്നത്.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് പരിശീലനം. പ്ലസ് 2 ആണ് യോഗ്യത. ഈ തൊഴിലധിഷ്ഠിത കോഴ്‌സിൽ ചേരുവാൻ http://www.asapkerala.gov.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9447715806, 9846954436.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Augmented virtual reality regular batches admissions

Best of Express