കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് എഴുതുന്നവർക്ക് ജെഇഇ പരീക്ഷ തീയതി മാറ്റാൻ അവസരം

ജൂലൈ 15 മുതൽ ജൂലൈ 16 ഉച്ചയ്ക്ക് 11.49 വരെയാണ് അപേക്ഷ നൽകുന്നതിനുളള സമയം

computer, laptop, ie malayalam

കോമൺ ലോ അഡ്മിഷ്ൻ ടെസ്റ്റ് (CLAT) 2021 എഴുതുന്ന വിദ്യാർഥികൾക്ക് ജെഇഇ പരീക്ഷയുടെ തീയതി മാറ്റാൻ അവസരമൊരുക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). കോമൺ ലോ അഡ്മിഷ്ൻ ടെസ്റ്റും ജെഇഇയും എഴുതുന്ന വിദ്യാർഥികൾ നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റായ consortiumofnlus.ac.in ൽ പരീക്ഷയുടെ തീയതി മാറ്റാൻ അപേക്ഷ നൽകാം.

ജൂലൈ 15 മുതൽ ജൂലൈ 16 ഉച്ചയ്ക്ക് 11.49 വരെയാണ് അപേക്ഷ നൽകുന്നതിനുളള സമയം. ജൂലൈ 23 നാണ് ജെഇഇ പരീക്ഷ. ഇതേ ദിവസമാണ് സിഎൽഎറ്റി പരീക്ഷയും. ജൂലൈ 23 ന് സിഎൽഎറ്റി പരീക്ഷ എഴുതുന്നവർക്ക് ജെഇഇ പരീക്ഷ തീയതി മാറ്റി കൊടുക്കാനാണ് എൻടിഎ സമ്മതിച്ചിട്ടുളളത്.

ജൂലൈ 23 ന് നടക്കുന്ന ജെഇഇ പരീക്ഷയുടെ തീയതി മാറ്റാൻ അപേക്ഷിക്കേണ്ട വിധം

  • ലോഗിൻ ചെയ്ത് CLAT അക്കൗണ്ട് തുറക്കുക
  • ജെഇഇ തീയതി മാറ്റാനുളള ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • വിദ്യാർഥിയുടെ പേര്, അച്ഛന്റെയോ/അമ്മയുടെയോ പേര്, ഐഇഇ റോൾ നമ്പർ എന്നിവ കൊടുക്കുക

ഹെൽപ്പിനായി വിദ്യാർഥികൾക്ക് clat@consortiumofnlus.ac.in എന്ന ഇ-മെയിലിലോ അല്ലെങ്കിൽ 080-47162020 (പ്രവൃത്തി ദിനത്തിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ) എന്ന നമ്പരിലോ വിളിക്കാം.

ജെഇഇ മെയിൻ പരീക്ഷ ജൂലൈ 20-25 വരെയാണ് നടക്കുക. ഏപ്രിൽ സെഷന് 6.80 ലക്ഷം പേരാണ് അപേക്ഷിച്ചിട്ടുളളത്. കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് ജൂലൈ 23 നാണ് നടക്കുക. ഓഫ്‌ലൈനായാണ് പരീക്ഷ നടത്തുക.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Aspirants appearing for both clat and jee main asked to submit date change request531614

Next Story
University Announcements 14 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾuniversity announcements, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express