എറണാകുളം: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നൈപുണ്യ വികസന പദ്ധതിയായ അഡീഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാമിൻ്റെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡെവലപ്പർ (Artificial Intelligence Developer) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പറ്റി എഞ്ചിനീയറിംഗ് ബിരുദത്തോടൊപ്പം പഠിക്കുന്ന കോഴ്സ്പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾ ലോകത്തിലെവിടെയും തൊഴിൽ സജ്ജരാക്കി മാറ്റുകയാണ് ലക്ഷ്യം.
ഇൻഡസ്ട്രിയിലുള്ള പ്രായോഗിക പഠനമുൾപ്പടെയുള്ള ഒരു മിശ്രിത പഠനമാണ് കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലെവൽ 7 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സാണ് അസാപിലൂടെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരം ഒരുങ്ങുന്നത്. മെഷീൻ ലേർണിംഗിന്റെ അടിസ്ഥാന പാഠങ്ങളും, ഡീപ് ലേർണിംഗ്, റീ ഇൻഫോഴ്സ്ഡ് ലേർണിംഗ് തുടങ്ങിയ കാര്യങ്ങളും ഇതിലൂടെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയും. കോഴ്സിൽ ജോയിൻ ചെയ്യാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
കോഴ്സ് കാലാവധി – 756 മണിക്കൂർ.
ബാച്ച് – അഞ്ചാം സെമസ്റ്റർ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
രജിസ്ട്രേഷൻ അവസാന തീയതി – ജൂലൈ 27.
ഓൺലൈൻ യോഗ്യത പരീക്ഷ തീയതി – ഓഗസ്റ്റ് 1.
യോഗ്യതാപരീക്ഷയിൽ ഉയർന്ന് മാർക്ക് വാങ്ങി അർഹരാവുന്ന വിദ്യാർത്ഥികൾക്ക് 50 ശതമാനം ഫീസ് സ്കോളർഷിപ്പായി ലഭിക്കും.
Read more: കേരള മീഡിയ അക്കാദമി: പി.ജി.ഡിപ്ലോമ അപേക്ഷകള്‍ ആഗസ്റ്റ് 14 വരെ