കൊച്ചി: സാംസ്കാരികകാര്യ വകുപ്പിന്റെ കീഴില്‍ ആറന്മുളയില് പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല (നാല് മാസം )കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. ആകെ 30 സീറ്റ്. യോഗ്യത ഐറ്റിഐ സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍, കെജിസിഇ സിവില്‍ എൻജിനീയറിങ്, ഐറ്റിഐ ആര്‍ക്കിടെക്ചര്‍ അസിസ്റ്റന്‍സ്ഷിപ്പ്, ഡിപ്ലോമ ഇന്‍ സിവില്‍ എൻജിനീയറിങ്/ആര്‍ക്കിടെക്ചര്‍. പ്രായപരിധി ഇല്ല.
Read Also: എംജിയിൽ 2020ലെ പരീക്ഷ കലണ്ടറായി; അവസാന സെമസ്റ്റർ ബിരുദാനന്തര ബിരുദഫലം മേയ് 15നകം
യോഗ്യതയുളള വിദ്യാര്‍ഥികള്‍ നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ 2020 ജനുവരി 10 ന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷാ ഫോറം 200 രൂപയുടെ മണിയോര്‍ഡറായോ, പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാവുന്നതാണ്. അപേക്ഷകള്‍ http://www.vastuvidyagurukulam.com വെബ്സൈറ്റില്‍ ഓണ്‍ലൈനായി അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട, ഫോണ്‍ 0468-2319740, 9847053294, 9947739442.