എറണാകുളം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ പ്രീ-പ്രസ്സ് ഓപറേഷൻ, പ്രസ്സ് വർക്ക്, പോസ്റ്റ് – പ്രസ്സ് ഓപറേഷൻ ആൻഡ് ഫിനിഷിങ് എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത്. അപേക്ഷകർ എസ്എസ്എൽസി പാസായിരിക്കണം. അർഹരായവർക്ക് നിയമാനുസൃത ഫീസ് ഇളവു ലഭിക്കും.
അപേക്ഷാ ഫോം, പ്രോസ് പെക്ടസ് എന്നിവ സെന്ററിന്റെ പരിശീലന വിഭാഗത്തിൽ നിന്ന് 100 രൂപക്ക് നേരിട്ടും 125 രൂപയുടെ മണി ഓർഡറായി ഓഫീസർ ഇൻ ചാർജ്, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്, ഗവ.എൽ.പി.സ്കൂൾ കാമ്പസ്, തോട്ടക്കാട്ടുകര പി.ഒ., ആലുവ 683 108 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗവും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾ 0484 2605322, 26053 23 എന്ന നമ്പറിൽ ലഭിക്കും.