ദേശീയ നഗര ഉപജീവന പദ്ധതി (NULM) കേന്ദ്രസർക്കാർ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (NULM) കീഴിൽ ഐഎച്ച്ആർഡിയുടെ തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളേജ്, ഡിസംബർ അവസാനവാരം ആരംഭിക്കുന്ന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മോഡൽ എൻജിനീയറിങ് കോളേജിന്റെ അനുബന്ധസ്ഥാപനമായ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിൽ (0484-2985252) ആയിരിക്കും കോഴ്സുകൾ നടക്കുക. സൗജന്യ കോഴ്സുകളുടെ വിവരങ്ങൾ താഴെ വിശദമാക്കിയിരിക്കുന്നു.

1. ഹാർഡ് വെയർ എൻജിനീയർ

യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ; ഇലക്ട്രോണിക്സ് /കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം.

കാലാവധി: 2 മാസം (400 മണിക്കൂർ)

അപേക്ഷകർ കേരളത്തിലെ മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസക്കാരും ബിപിഎൽ വിഭാഗത്തിൽപ്പെട്ടവരോ അല്ലെങ്കിൽ ഒരു ലക്ഷം രൂപയ്ക്കുതാഴെ വാർഷിക കുടുംബവരുമാനം ഉള്ളവരോ ആയിരിക്കണം. ദീർഘദൂര വിദ്യാർഥികൾക്ക് താമസവും ഭക്ഷണവും സൗജന്യമായിരിക്കും. താൽപര്യമുള്ള അപേക്ഷകർ ബന്ധപ്പെട്ട മുൻസിപ്പാലിറ്റി/കോർപറേഷനുകളിലെ എൻയുഎൽഎം (NULM) ഓഫീസുവഴി ഡിസംബർ 27നുമുമ്പായി അപേക്ഷ സമർപ്പിക്കുക.

ദേശീയ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ (NBCFDC) കേന്ദ്രസർക്കാർ സ്ഥാപനമായ ദേശീയപിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ (NBCFDC), ന്യൂഡൽഹി, കീഴിൽ ഐഎച്ച്ആർഡിയുടെ താഴെപറയുന്ന അനുബന്ധ സ്ഥാപനങ്ങളിൽ 2020 ജനുവരി ആദ്യവാരം ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സൗജന്യ കോഴ്സുകളുടെ വിവരം താഴെ വിശദമാക്കിയിരിക്കുന്നു. പ്രസ്തുത കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മാസം ആയിരം രൂപനിരക്കിൽ പഠനപരിശീലന വേതനം നിബന്ധകൾക്കു വിധേയമായി നൽകുന്നതാണ്.

സ്ഥാപനം-മോഡൽ ഫിനിഷിങ് സ്കൂൾ, ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം കലൂർ (ഫോൺ-0484 2985252)

Read Also: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ

കോഴ്സുകൾ

1) സോളാർ പാനൽ ഇൻസ്റ്റലേഷൻ ടെക്‌നീഷ്യൻ (30സീറ്റ്)

കാലാവധി-3മാസം (400മണിക്കൂർ)
യോഗ്യത-എസ്എസ്എൽസി

2) ഫീൽഡ് ടെക്‌നിഷ്യൻ-മറ്റു ഹോംഅപ്ലെയൻസസ് (30സീറ്റ്)

കാലാവധി-3മാസം (360മണിക്കൂർ)
യോഗ്യത-എസ്എസ്എൽസി

3) ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക്ക് സൊല്യൂഷൻ (30സീറ്റ്)

കാലാവധി-3മാസം (350മണിക്കൂർ)
യോഗ്യത-എസ്എസ്എൽസി

സ്ഥാപനം -ഐഎച്ച്ആർഡി എക്റ്റൻഷൻ സെന്റർ, തവനൂർ ആയങ്കലം പോസ്റ്റ്ഓഫീസ് ജംങ്ഷൻ (ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രവർത്തിച്ചിരുന്ന കെട്ടിടം) (ഫോൺ- 0494 2688699)

കോഴ്സുകൾ–

1)ഡിടിഎച്ച് സെറ്റ്ടോപ്പ് ബോക്സ് ഇൻസ്റ്റലേഷൻ

സർവീസ് ടെക്നീഷ്യൻ (30സീറ്റ്)
കാലാവധി- 2മാസം (200മണിക്കൂർ)
യോഗ്യത- എസ്എസ്എൽസി

2) ഫീൽഡ്ടെക്‌നിഷ്യൻ-മറ്റു ഹോംഅപ്പ്ലയൻസെസ് (30സീറ്റ്)

കാലാവധി- 3മാസം (360മണിക്കൂർ)
യോഗ്യത- എസ്എസ്എൽസി

3) ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക്ക് സൊല്യൂഷൻ (30സീറ്റ്)

കാലാവധി- 3മാസം (350മണിക്കൂർ)
യോഗ്യത- എസ്എസ്എൽസി

4) ഡൊമസ്റ്റിക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ (30സീറ്റ്)

കാലാവധി- 3മാസം (400മണിക്കൂർ)
യോഗ്യത- എസ്എസ്എൽസി

5) സോളാർ പാനൽ ഇൻസ്റ്റലേഷൻ ടെക്‌നീഷ്യൻ (30സീറ്റ്)

കാലാവധി- 3മാസം (400മണിക്കൂർ)
യോഗ്യത- എസ്എസ്എൽസി

അപേക്ഷകരുടെ യോഗ്യതകൾ താഴെ പറയുന്നവയാണ്

1.മൂന്നു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒബിസി വിഭാഗത്തിൽ പെട്ടവർ
അഥവാ

2.ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നോക്ക വിഭാഗക്കാർ
അഥവാ

3.ഡീ നോട്ടിഫൈഡ് സെമിനൊമാഡിക്; നൊമാഡിക് ട്രൈബ്സ് (DMT) വിഭാഗത്തിലുള്ളവർ
അഥവാ

4. 60 വയസോ അതിനു മുകളിലോ ഉള്ള മുതിർന്ന പൗരൻമാർ

താൽപര്യമുള്ള അപേക്ഷകർ ബന്ധപ്പെട്ട ഓഫീസുവഴി ഡിസംബർ 27നു മുമ്പായി അപേക്ഷ സമർപ്പിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook