അണ്ണാ യൂണിവേഴ്സിറ്റി നവംബർ/ഡിസംബർ പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും. ബിരുദ, ബിരുദാനന്തര പരീക്ഷ ഫലം ജനുവരി 31 ന് മുൻപായി പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അണ്ണാ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ aucoe.annauniv.edu, coe1.annauniv.edu and coe2.annauniv.edu എന്നിവ വഴി പരീക്ഷാർഥികൾക്ക് ഫലം പരിശോധിക്കാം.
Read Also: വ്യാജവാർത്തകൾ വിശ്വസിക്കരുത്, വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും സിബിഎസ്ഇ മുന്നറിയിപ്പ്
അണ്ണാ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക ആപ്പും ഗൂഗിൽ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. കഴിഞ്ഞ വർഷം ജനുവരി 14 നാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. ഈ വർഷം പരീക്ഷകൾ മാറ്റിവച്ചതിനാലാണ് ഫലം വൈകുന്നത്. മാർക്ക് കുറവായ വിദ്യാർഥികൾക്ക് റീവാല്യുവേഷന് അപേക്ഷിക്കാവുന്നതാണ്. അതിനുളള തീയതി പിന്നീട് പ്രസിദ്ധീകരിക്കും.
അണ്ണാ യൂണിവേഴ്സിറ്റി പരീക്ഷാ ഫലം പരിശോധിക്കേണ്ട വിധം
Step 1: മുകളിൽ പറഞ്ഞിരിക്കുന്ന അണ്ണാ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് കാണുക
Step 2: ഹോം പേജിലെ യുജി/പിജി നവംബർ/ഡിസംബർ പരീക്ഷാ ഫലം ലിങ്ക് ക്ലിക്ക് ചെയ്യുക
Step 3: അപ്പോൾ പുതിയൊരു പേജിലേക്ക് നിങ്ങൾ പോകും
Step 4: രജിസ്ട്രേഷൻ നമ്പരും ജനന തീയതിയും സെക്യൂരിറ്റി കോഡും നൽകി ലോഗിൻ ചെയ്യുക
Step 5: സ്ക്രീനിൽ നിങ്ങളുടെ സെമസ്റ്റർ ഫലം കാണാനാവും
Step 6: ആവശ്യമെങ്കിൽ പ്രിന്റ്ഔട്ട് എടുക്കുക
അണ്ണാ യൂണിവേഴ്സിറ്റിയുടെ പരീക്ഷകൾ വർഷത്തിൽ രണ്ടു തവണ സെമസ്റ്റർ മാതൃകയിലാണ് നടക്കുക. നവംബർ/ഡിസംബർ, ഏപ്രിൽ/മേയ് മാസങ്ങളിലായിട്ടായാണ് പരീക്ഷ. കൺട്രോളർ ഓഫ് എക്സാമിനേഷൻ (സിഒഇ) ആണ് സെമസ്റ്റർ പരീക്ഷകൾ നിയന്ത്രിക്കുക. റീവാല്യുവേഷൻ ഫലം ജൂണിലാണ് പ്രസിദ്ധീകരിക്കുക.