Latest News

മിണ്ടാനും കേൾക്കാനും കഴിയില്ല, പ്ലസ്ടുവിന് മുഴുവൻ മാർക്കും നേടിയ ആൻ മരിയയുടെ വിശേഷങ്ങൾ

ആൻ മരിയയ്ക്ക് മാത്രമല്ല, അച്ഛനമ്മമാർക്കും സഹോദരനും കേൾവിശേഷിയോ സംസാരശേഷിയോ ഇല്ല

Ann Maria, Plus two result, Plus two full mark score, ആൻ മരിയ

പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും നേടിയ ചാലക്കുടി വൈന്തല കൂടാരപ്പിള്ളി സ്വദേശിയായ ആൻ മരിയയാണ് ഇപ്പോൾ വാർത്തകളിലെ താരം. പരിമിതികളെ തോൽപ്പിച്ച വിജയഗാഥയാണ് ആൻ മരിയയ്ക്ക് പറയാനുള്ളത്. സംസാരശേഷിയും കേൾവി ശേഷിയുമില്ലാത്ത കുട്ടിയാണ് ആൻ മരിയ. എന്നിരുന്നാലും പഠിക്കണമെന്ന ആൻ മരിയയുടെ ആഗ്രഹത്തിനു മുന്നിൽ പരിമിതികളൊക്കെ മുട്ടുമടക്കുകയായിരുന്നു.

ആൻ മരിയ മാത്രമല്ല, ആൻ മരിയയുടെ അച്ഛനും അമ്മയും സഹോദരനുമൊന്നും കേൾവിശേഷിയോ സംസാരശേഷിയോ ഇല്ല. ബികോം ഫസ്റ്റ് ഇയർ വിദ്യാർത്ഥിയാണ് സഹോദരൻ അതുൽ ക്രിസ്റ്റ്.

പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയത്തിലും ആൻ മരിയ എ പ്ലസ് നേടിയിരുന്നു.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Ann maria score full mark in plus two exam success story

Next Story
Victers Channel Timetable August 09: വിക്ടേഴ്‌സ് ചാനൽ, ഓഗസ്റ്റ് 09 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com