New Update
/indian-express-malayalam/media/media_files/uploads/2021/08/Ann-maria.jpg)
പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും നേടിയ ചാലക്കുടി വൈന്തല കൂടാരപ്പിള്ളി സ്വദേശിയായ ആൻ മരിയയാണ് ഇപ്പോൾ വാർത്തകളിലെ താരം. പരിമിതികളെ തോൽപ്പിച്ച വിജയഗാഥയാണ് ആൻ മരിയയ്ക്ക് പറയാനുള്ളത്. സംസാരശേഷിയും കേൾവി ശേഷിയുമില്ലാത്ത കുട്ടിയാണ് ആൻ മരിയ. എന്നിരുന്നാലും പഠിക്കണമെന്ന ആൻ മരിയയുടെ ആഗ്രഹത്തിനു മുന്നിൽ പരിമിതികളൊക്കെ മുട്ടുമടക്കുകയായിരുന്നു.
Advertisment
ആൻ മരിയ മാത്രമല്ല, ആൻ മരിയയുടെ അച്ഛനും അമ്മയും സഹോദരനുമൊന്നും കേൾവിശേഷിയോ സംസാരശേഷിയോ ഇല്ല. ബികോം ഫസ്റ്റ് ഇയർ വിദ്യാർത്ഥിയാണ് സഹോദരൻ അതുൽ ക്രിസ്റ്റ്.
പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയത്തിലും ആൻ മരിയ എ പ്ലസ് നേടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.