scorecardresearch

എൻട്രൻസ് പരീക്ഷ ഇല്ല, പകരം ടെലിഫോണിക് ഇന്റർവ്യൂ; അമൃത സർവ്വകലാശാല കോഴ്‌സുകൾ

ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31

ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31

author-image
Education Desk
New Update
amrita university, ie malayalam

കൊച്ചി: അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ എംടെക്, എംഎസ്‌സി, ബിഎസ്‌സി കോഴ്‌സുകളിലേക്കും അമൃത - അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലകള്‍ ചേര്‍ന്ന് നടത്തുന്ന എംഎസ്‌സി- എംഎസ്, എംടെക് - എംഎസ് ഡ്യൂവല്‍ ഡിഗ്രി കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

Advertisment

എംടെക് പ്രോഗ്രാമുകള്‍: നാനോബയോടെക്‌നോളജി, നാനോസയന്‍സ് ആന്‍ഡ് ടെക്‌നോളജി, മൊളിക്യൂലാര്‍ മെഡിസിന്‍

യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, ബയോടെക്‌നോളജി, ജനറ്റിക് എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ഫുഡ്‌പ്രോസസ്സ് എഞ്ചിനീയറിംഗ്, ബയോഇന്‍ഫര്‍മാറ്റിക്‌സ്, അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഇറിഗേഷന്‍ എഞ്ചിനീയറിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍ എഞ്ചിനീയറിംഗ്, ഫുഡ് ടെക്‌നോളജി എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോഎഞ്ചിനീയറിംഗ് കോഴ്സുകളില്‍ നേടിയ ബിഇ / ബിടെക് അഥവാ തത്തുല്യ ബിരുദം.
അല്ലെങ്കില്‍,
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60% മാര്‍ക്കോടെ, മോളിക്കുലര്‍ ബയോളജി, മെഡിക്കല്‍ ബയോടെക്‌നോളജി, മൈക്രോബയോളജി, ബയോമെഡിക്കല്‍ സയന്‍സസ്, ബയോടെക്‌നോളജി, ബോട്ടണി, സുവോളജി, മെഡിക്കല്‍ ജെനറ്റിക്‌സ്, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്‌സ്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷന്‍, എന്‍വെയന്‍മെന്റല്‍ സയന്‍സ്, എന്‍വെയന്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ്, അപ്ലൈഡ് സൈക്കോളജി, നഴ്‌സിംഗ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ്, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, സെറികള്‍ച്ചര്‍ എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോസയന്‍സ് കോഴ്സുകളില്‍ നേടിയ എം. എസ് സി അഥവാ തത്തുല്യ ബിരുദം.
അല്ലെങ്കില്‍,
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മെഡിസിന്‍, ഡെന്റ്റിസ്റ്റ്‌റി, വെറ്റിനറി, ആയുര്‍വേദ, ഹോമിയോപ്പതി, ഫാര്‍മസി ശാഖകളില്‍ നേടിയ പ്രൊഫഷണല്‍ ബിരുദം അഥവാ തത്തുല്യ ബിരുദം.

എംഎസ്‌സി പ്രോഗ്രാമുകള്‍: നാനോബയോടെക്‌നോളജി, നാനോസയന്‍സ് ആന്‍ഡ് ടെക്‌നോളജി, മൊളിക്യൂലാര്‍ മെഡിസിന്‍

Advertisment

യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മെഡിക്കല്‍ നാനോബയോടെക്‌നോളജി, നാനോടെക്‌നോളജി, ബയോമെഡിക്കല്‍ സയന്‍സസ്, മെഡിക്കല്‍ ജെനറ്റിക്‌സ്, മെഡിക്കല്‍ മൈക്രോബയോളജി, മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്‌സ്, ഹെല്‍ത്ത് ഇന്‍ഫര്‍മാറ്റിക്‌സ്, ക്ലിനിക്കല്‍ റിസര്‍ച്ച്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷ്യന്‍, എന്‍വയന്‍മെന്റല്‍ സയന്‍സ്, എന്‍വയന്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ്, ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്‌സ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ് എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോസയന്‍സ് കോഴ്സുകളില്‍ നേടിയ ബിരുദം അഥവാ തത്തുല്യം

അമൃത അരിസോണ സര്‍വ്വകലാശാല ഡ്യൂവല്‍ എം. എസ് സി എം. എസ്. ഡിഗ്രി പ്രോഗ്രാമുകള്‍ (രണ്ടു വര്‍ഷം അഥവാ നാല് സെമസ്റ്റര്‍ ദൈര്‍ഘ്യം): എം. എസ് സി. (നാനോബയോടെക്‌നോളജി) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍)
എം. എസ് സി. (മോളിക്കുലാര്‍ മെഡിസിന്‍) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍)
എം. ടെക്. (നാനോബയോടെക്‌നോളജി) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍)
എം. ടെക്. (മോളിക്കുലാര്‍ മെഡിസിന്‍) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍)

യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മോളികുലർ ബയോളജി, മെഡിക്കൽ ബയോടെക്നോളജി, മെഡിക്കൽ മൈക്രോബയോളജി, മൈക്രോബയോളജി, ബയോമെഡിക്കൽ സയൻസസ്, ബയോടെക്നോളജി, ബോട്ടണി, സുവോളജി, മെഡിക്കൽ ജനറ്റിക്സ്, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്സ്, ഹെൽത്ത് ഇൻഫർമാറ്റിക്സ്, ക്ലിനിക്കൽ റിസർച്ച്, ഫുഡ് സയൻസ് ആൻഡ് ന്യുട്രീഷ്യൻ, എൻവയൺമെൻ്റൽ സയൻസ്, എൻവയൺമെൻ്റൽ ഹെൽത്ത് സയൻസസ്, അപ്ലൈഡ് ബയോളജി, അപ്ലൈഡ് സൈക്കോളജി, നഴ്സിംഗ്, അലൈഡ് ഹെൽത്ത് സയൻസസ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, സെറികൾച്ചർ, ഫോറസ്ട്രി എന്നിവയിൽ അല്ലെങ്കിൽ ഏതെങ്കിലും ബയോസയൻസ് കോഴ്‌സുകളിൽ നേടിയ ബി. എസ് സി. ബിരുദം അഥവാ തത്തുല്യം.

കോഴ്‌സിന്റെ ഭാഗമായി കുറഞ്ഞ ഫീസില്‍ ഒരു വര്‍ഷം വരെ അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയില്‍ പഠിക്കുവാന്‍ അവസരമുണ്ട്. ഡ്യൂവല്‍ ഡിഗ്രി കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അമൃത സര്‍വ്വകലാശാലയുടെ ഡിഗ്രിക്കൊപ്പം അമേരിക്കയിലെ പബ്ലിക് സർവ്വകലാശാലയായ അരിസോണ നല്‍കുന്ന ഡിഗ്രിയും ലഭിക്കുമെന്നതാണ് ഈ കോഴ്‌സിന്റെ പ്രത്യേകത.

ബി. എസ് സി. പ്രോഗ്രാം: ബി. എസ് സി. (മോളിക്കുലാര്‍ മെഡിസിന്‍)
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി സ്ട്രീമില്‍ നേടിയ പ്ലസ് ടു. അവസാന വര്‍ഷ പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31. സെപ്തംബറില്‍ ക്ലാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www. amrita.edu/admissions/nano. ഇ മെയില്‍: nanoadmissions@aims.amrita.edu. ഫോണ്‍: 0484 2858750, 08129382242.

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: