/indian-express-malayalam/media/media_files/uploads/2019/11/AIIMS-PG.jpg)
AIIMS PG 2020 Exam Result Date
AIIMS Post Graduation Result 2019: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) എംഡി, എംഎസ്, എംസിഎച്ച്, ഡിഎം, എംഡിഎസ് എന്നീ ബിരുദാന്തര ബിരുദ കോഴ്സുകളുടെ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റായ aiimsexams.org ൽ മെറിറ്റ് ലിസ്റ്റ് ലഭ്യമാണ്. നവംബർ 17 നാണ് എയിംസ് പിജി എൻട്രൻസ് പരീക്ഷ നടന്നത്.
പരീക്ഷയിൽ വിജയിച്ചവർക്ക് ഡിസംബർ രണ്ടിന് നടക്കുന്ന കൗൺസിലിങ് സെഷനിൽ പങ്കെടുക്കാം. ഇതിൽ വിജയിക്കുന്നവർക്ക് മെഡിക്കൽ പരീക്ഷയുണ്ടാകും. ബോർഡാണ് മെഡിക്കൽ പരീക്ഷ നടക്കുക.
AIIMS PG January 2020 result: ഓൺലൈനിലൂടെ ഫലം എങ്ങനെ പരിശോധിക്കാം
Step 1: ഔദ്യോഗിക വെബ്സൈറ്റായ aiimsexams.org സന്ദർശിക്കുക
Step 2: ഹോംപജിലെ ‘important notice’ കീഴെയുളള ‘AIIMS PG result’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക (വൈകുന്നേരത്തോടെ ലിങ്ക് ആക്ടിവേറ്റാകും)
Step 3: അപ്പോൾ പുതിയൊരു പേജിലേക്ക് കടക്കും
Step 4: ആവശ്യമായ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക
Step 5: മാർക്ക് നിങ്ങൾക്ക് കാണാനാകും. അത് ഡൗൺലോഡ് ചെയ്യുക
ഓൺലൈൻ റിസൾട്ടിന്റെ പ്രിന്റ്ഔട്ട് പ്രൊവിഷണൽ മാർക്ക് ഷീറ്റായി കണക്കാക്കും.
എയിംസിന്റെ ന്യൂഡല്‍ഹി, ഭോപ്പാല്‍, ഭുവനേശ്വര്‍, ജോധ്പൂര്‍, പട്‌ന, റായ്‌പൂര്‍, ഋഷികേശ് ക്യാംപസുകളിൽ 2020 ജനുവരി സെഷനിലെ മെഡിക്കല്‍ പിജി കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായാണ് പരീക്ഷ നടന്നത്. ജനുവരി ഒന്നിനാണ് കോഴ്സ് തുടങ്ങുക. സീറ്റുകൾ ഒഴിവുണ്ടെങ്കിൽ സ്പോട് കൗൺസിലിങ്ങിലൂടെ നികത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us