scorecardresearch
Latest News

ഐഐഐസിയിൽ ജി‌ഐ‌എസ്, വയർമാൻ, കൺസ്ട്രക്ഷൻ ലാബ് ടെക്നീഷ്യൻ കോഴ്സുകൾ

മുൻ‌വർഷങ്ങളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ജോലി ലഭിച്ച പരിശീലനപരിപാടിയാണ് ആറുമാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ ജിഐഎസ് / ജിപിഎസ്

education, students, ie malayalam

കേരളസർക്കാർ തൊഴിൽ വകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ (ഐഐഐസി) വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ചു 30 മുതൽ ഓൺലൈൻ ആയി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. ഏപ്രിൽ 30 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി. മറ്റു ജില്ലകളിൽ നിന്നുള്ള അപേക്ഷകർക്ക് ക്യാമ്പസിൽ ഹോസ്റ്റൽ, ക്യാന്റീൻ സൗകര്യങ്ങളുണ്ട്.

വൈദ്യുതിബോർഡിന്റെ വയർമാൻ ലൈസൻസിന് അപേക്ഷിക്കാൻ അർഹത നല്കുന്ന അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3, കൺസ്ട്രക്‌ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നിഷ്യൻ ലെവൽ 4 കോഴ്സുകൾക്ക് പത്താം ക്ലാസ്സ്‌ യോഗ്യതയുള്ളവർക്ക് അപേഷിക്കാം.അപേക്ഷകർ പതിനെട്ടു വയസ്സ് പൂർത്തീകരിച്ചവർ ആയിരിക്കണം. ഉയർന്ന പ്രായപരിധി ഇല്ല ബി ടെക് സിവിൽ, ഡിപ്ലോമ സിവിൽ, സയൻസ് ബിരുദം, ബിഎ ജ്യോഗ്രഫി എന്നീ യോഗ്യതയുള്ളവർക്ക് ചേരാവുന്നതാണ് അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ജിഐഎസ് / ജിപിഎസ്.

മുൻ‌വർഷങ്ങളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ജോലി ലഭിച്ച പരിശീലനപരിപാടിയാണ് ആറുമാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ ജിഐഎസ് / ജിപിഎസ്. പശ്ചാത്തലസൗകര്യവികസനം, നഗരവികസനം, കാലാവസ്ഥാപഠനം, ദുരന്തനിവാരണം എന്നിങ്ങനെ വിവിധമേഖലകളിൽ ഉപയോഗിക്കുന്ന ജിഐഎസ് തൊഴിലിടങ്ങളിൽനിന്നു നേരിട്ടു പഠിക്കാൻ അവസരമൊരുക്കിക്കൊണ്ടാണ് ക്രമീകരിച്ചിട്ടുള്ളത്.

ലൈസൻസില്ലാതെ വയറിങ് ചെയ്യുന്നത് നിയമ വിരുദ്ധമായതിനാൽ അത്തരക്കാർക്കെതിരെ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് കർശനനടപടി തുടങ്ങിയിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തിൽ ഐ ഐ ഐ സി യിലെ അഞ്ചു മാസം മാത്രം ദൈർഘ്യമുള്ള അസിസ്റ്റന്റ് ഇലക്ട്രിഷ്യൻ ലെവൽ 3 പരിശീലന പരിപാടി വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് വയർമാൻ ലൈസൻസിന് അപേക്ഷിക്കാനുള്ള യോഗ്യത ലഭിക്കുന്നതാണ്. ചുരുങ്ങിയ സമയം കൊണ്ട് വയർമാൻ ലൈസൻസ് പരീക്ഷക്ക് അപേക്ഷിക്കാൻ യോഗ്യരാക്കുന്ന ഈ പരിശീലന പരിപാടി കേരളത്തിൽ ആദ്യമായി ഐ ഐ ഐ സി യിലാണ് ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം 2021 ഡിസംബർ മാസത്തിലാണുണ്ടായത്. ഇതിന് 30 സീറ്റാണ് ആദ്യഘട്ടത്തിൽ ഉള്ളത്.

നിർമാണവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാൻ പഠിപ്പിക്കുന്ന കൺസ്ട്രക്‌ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നിഷ്യൻ ലെവൽ 4 കോഴ്സ് വിദേശത്തും സ്വദേശത്തും നിരവധി തൊഴിലവസരങ്ങൾ ഉള്ളതാണ്.

ഐ ഐ ഐ സി യിലെ ടെക്‌നിഷ്യൻ പരിശീലന പരിപാടികളെല്ലാം തന്നെ ദേശീയ നൈപുണ്യ വികസന കോർപറേഷൻ അംഗീകാരത്തോടെയുള്ള ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് പ്രകാരമുള്ളതാണ്. അപേഷിക്കുവാൻ ആഗ്രഹിക്കുന്നവർ വെബ്സൈറ്റ് സന്ദർശിക്കുക .www. iiic.ac.in . കൂടുതൽ വിവരങ്ങൾക്ക് 8078980000

അഡ്മിറ്റ് കാര്‍ഡ്

വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസിലേക്ക് ഏപ്രില്‍ ഒന്‍പതിനു നടക്കുന്ന പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് നവോദയ വിദ്യാലയ സമിതിയുടെ http://www.navodaya.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Read More: University Announcements 28 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Aiic lab technician different courses